പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കരൂർ സ്വദേശിനി സരിതയെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ താമരക്കാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ :ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം, അന്നേദിവസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീ. ജോസ് കെ മാണി എം പി , ശ്രീ. മാണി സി കാപ്പൻ എം എൽ എ എന്നിവർക്ക് പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി.
പാലാ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് മാർ തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ സീറോ മലബാർ സിനഡൽ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുശോചനം രേഖപ്പെടുത്തി. യാക്കോബായ സഭയ്ക്കു മാത്രമല്ല , മലങ്കരയിലെ സീറോ മലബാർ ഉൾപ്പെടെയുള്ള സഭകൾക്കു മുഴുവൻ ദിശാബോധം നൽകിയ ഉത്തമ നേതാവും കർത്താവീശോമിശിഹായുടെ വിശ്വസ്തസേവകനുമായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടേത് എന്ന് ബിഷപ് കുറിച്ചു. വ്യതിചലിക്കാത്ത വിശ്വാസവും Read More…
പാലാ: ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മത്സരിക്കുന്ന രാമപുരം ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ ധാരണയായി. ആകെയുള്ള 19 സീറ്റിൽ 13 എണ്ണത്തിൽ കേരള കോൺഗ്രസ്(എം), 4 സീറ്റിൽ സി.പി.എം, രണ്ട് സീറ്റിൽ സി.പി.ഐയും മത്സരിക്കുന്നതിനാണ് ധാരണയായത്. പാലാ മേഖലയിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ മുന്നണി സീറ്റ് ധാരണ പ്രഖ്യാപിച്ചിരിക്കുന്നത്. പൂഞ്ഞാർ മണ്ഡലത്തിൻ്റെ ഭാഗമായ തിടനാട് പഞ്ചായത്തിൽ നാല് സ്ഥാനാർത്ഥികളെ കേ.കോൺ (എം) പ്രഖ്യാപിച്ച് പ്രചാരണ പോസ്റ്ററുകളും പ്രസിദ്ധീകരിച്ച് പ്രചാരണമാരംഭിച്ചു കഴിഞ്ഞു. ഈരാറ്റുപേട്ട നഗരസഭയിലെ കേരള കോൺഗ്രസ് (എം) Read More…