erattupetta

ഈരാറ്റുപേട്ടയിൽ രണ്ട് കുടിവെള്ള പദ്ധതികൾക്കായി 23.5 ലക്ഷം രൂപ അനുവദിച്ചു

ഈരാറ്റുപേട്ട : സംസ്ഥാന ഭൂജല വകുപ്പ് മുഖേന കുഴൽക്കിണറുകൾ ജലസ്രോതസായി ആവിഷ്കരിക്കുന്ന ശുദ്ധജല വിതരണ സ്കീമിൽ പെടുത്തി ഈരാറ്റുപേട്ട നഗരസഭ 25-)o വാർഡിൽ ആനിപ്പടി പ്രദേശത്തെ 250 ഓളം വീട്ടുകാർക്ക് പ്രയോജനപ്പെടുന്ന ആനിപ്പടി കുടിവെള്ള പദ്ധതിക്ക് 14.5 ലക്ഷം രൂപയും, 14-)o വാർഡിലെ 100 ലധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന മുല്ലൂപ്പാറ കുടിവെള്ള പദ്ധതിക്ക് 9 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 23.5 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

പ്രസ്തുത പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കി സംസ്ഥാന ഭൂജല വകുപ്പ് ഡയറക്ടറേറ്റിൽ സമർപ്പിക്കുകയും ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുകയും ചെയ്തത് പ്രകാരമാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ഈ പദ്ധതികൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഈ മാസം തന്നെ ടെൻഡർ ചെയ്യുമെന്നും ജനുവരി,ഫെബ്രുവരി മാസങ്ങളിലായി നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച് പദ്ധതി കമ്മീഷൻ ചെയ്ത് ജലവിചാരണം നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പ്രസ്തുത പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ആനിപ്പടി,മുല്ലൂപ്പാറ, കോട്ടയം കട ജംഗ്ഷൻ പ്രദേശങ്ങളിലെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചുവന്നിരുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *