കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നും നാളെയും (ശനി, ഞായർ-ഓഗസ്റ്റ് 17, 18) കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാൽ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ജില്ലകളിൽ ശക്തമായ Read More…
കോട്ടയം: കോട്ടയത്ത് മേൽക്കൂരയുടെ കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് കോട്ടയം നഗരസഭാ കുമാരനെല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിനാണ് പരുക്കേറ്റത്. ശ്രീകുമാറിന്റെ തലയിലാണ് കോൺക്രീറ്റ് പതിച്ചത്. സൂപ്രണ്ട് ഇരിക്കുന്ന ക്യാബിനിന്റെ മേൽകൂരയുടെ ഭാഗമാണ് മഴയെ തുടർന്ന് ഇടിഞ്ഞുവീണത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റ ശ്രീകുമാർ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.