general

ലില്ലി ലയൺ സ്പെഷ്യൽ സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

ഭിന്നശേഷിക്കാർക്കായി സൗജന്യ വിദ്യാഭ്യാസവും പരിശീലനവും നൽകി ആശ്വാസമേകുന്ന ലില്ലി ലയൺ സ്പെഷ്യൽ സ്കൂളിന് പുതിയ കെട്ടിടം പുലിയൂരിൽ പതിനാലായിരം ചതുരശ്ര അടിയിൽ നിർമ്മിച്ച ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം ലില്ലി ബഡ്‌സ് സ്കൂൾ ചെയർമാൻ ഡോക്ടർ പി ജി ആർ പിള്ളയുടെ അധ്യക്ഷതയിൽ രക്ഷാധികാരി കൂടിയായ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

ലയൺ ഡിസ്ട്രിക് 318B ഗവർണർ ആർ വെങ്കിടാചലം, വൈസ് ഡിസ്ട്രിക് ഗവർണർ വിന്നി ഫിലിപ്പ്, ലില്ലി ലയൺ മാനേജിങ് ട്രെസ്റ്റി ജി വേണുകുമാർ എന്നിവരും വിവിധ മേഖലകളിലെ മഹനീയ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്ത് ആശംസകളർപ്പിച്ച് പ്രസംഗിച്ചു.

പുലിയൂർ നീതിയ ഭവനിൽ കൊട്ടുപ്ലാക്കൽ കുടുംബാംഗങ്ങളായ കുര്യൻ ഏബ്രഹാമും ഭാര്യ മറിയാമ്മ കുര്യനും ദാനമായി നൽകിയ 60 സെന്റ് ഭൂമിയിലാണ് പുതിയ കെട്ടിടം നിർമിച്ചത്.

അഞ്ച് കോടി രൂപ ചെലവിൽ ലയൺസ് എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയും ലയൺസ് ക്ലബ് ഇന്റർനാഷനൽ ഫൗണ്ടേഷൻ (എൽസിഐഎഫ്) ഗ്രാന്റ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ പദ്ധതികളിലൂടെയുമായിരുന്നു നിർമാണം.

ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഗ്രാന്റ് ഉപയോഗിച്ച് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആവശ്യമായ രാജ്യാന്തര നിലവാരത്തിലുള്ള വിവിധ തെറാപ്പി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ, ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ സജ്ജീകരിച്ച ഡിജിറ്റൽ ക്ലാസ്റൂം, കംപ്യൂട്ടർ ലാബ്, 40 കവ് ജനറേറ്റർ, 13പേർക്ക് ഉപയോഗിക്കാവുന്ന ലിഫ്റ്റ്, സിസിടിവി സംവിധാനം, ഓഡിയോ വിഷ്വൽ സിസ്റ്റംസ് എന്നീ സൗകര്യങ്ങൾ ഈ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *