ഗോത്രവർദ്ധൻ പദ്ധതിയുടെ ഭാഗമായി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്നിലവ് ഗ്രാമ പഞ്ചായത്ത് ,മേലുകാവുമറ്റം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്,പാലാ ജനറൽ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും നിയമ ബോധവത്ക്കരണ ക്ലാസും നടത്തപ്പെടുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസകിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബഹുമാനപ്പെട്ട മാണി സി കാപ്പൻ ഉൽഘാടനം ചെയ്യുന്നതുമാണ്. പരിപാടിയിൽ അദാലത്തിൽ പരിഗണിക്കാവുന്ന പരാതികളും സ്വീകരിക്കുന്നതാണ്. രജിസ്‌ട്രേഷനും സംശയനിവാരണങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ :9447036389