തൊടുപുഴ : വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ കൂടുതല്‍ പ്രതിബദ്ധത ഉള്ളവരാകണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എം എല്‍ എ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ സമൃദ്ധി കൈവരിക്കുന്നവര്‍ സമൂഹത്തെ മറക്കുന്നവരാകരുതെന്നും പി ജെ ജോസഫ് വ്യക്തമാക്കി.
ലോകോത്തര നിലവാരമുള്ള തൊഴില്‍ പ്രാവീണ്യ കോഴ്‌സുകള്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ആരംഭിക്കേണ്ടതുണ്ട്. വിദേശ രാജ്യ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ക്ക് കഴിയും.
ഇതിനായി വിദ്യാഭ്യാസ നയ രൂപീകരണത്തിന് സര്‍ക്കാര്‍ ശ്രമിക്കണമെന്നും 60 – ാ മത് കെ എസ് സി ജന്മദിന സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്ത് പി ജെ ജോസഫ് എം എല്‍ എ പ്രസംഗിച്ചു.
കെ എസ് സി സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജന്മദിന കേക്ക് മുറിച്ച് ഒരു വര്‍ഷക്കാല ആഘോഷത്തിന് തുടക്കം കുറിച്ചു.
പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ മുന്‍ കേന്ദ്ര മന്ത്രി അഡ്വ. പി സി തോമസ് മുഖ്യ പ്രഭാഷണം നടത്തി. പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാനും മുന്‍മന്ത്രിയുമായ അഡ്വ മോന്‍സ് ജോസഫ് എം എല്‍ എ ജന്മദിന സന്ദേശം നല്‍കി.
പാര്‍ട്ടി സെക്രട്ടറി ജനറല്‍ അഡ്വ. ജോയി എബ്രഹാം എക്‌സ് എം പി, ഡെപ്യൂട്ടി ചെയര്‍മാനും കോട്ടയം എം പി യുമായ അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ. തോമസ് ഉണ്ണിയാടന്‍ എക്‌സ് എം എല്‍ എ, പ്രൊഫ. എം ജെ ജേക്കബ്, പ്രൊഫ. ഷീല സ്റ്റീഫന്‍, അപു ജോണ്‍ ജോസഫ്, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്, എം മോനിച്ചന്‍, അഡ്വ. ജെയ്‌സണ്‍ ജോസഫ്,
ക്ലമന്റ് ഇമ്മാനുവല്‍, ജെയ്‌സ് ജോണ്‍, അഡ്വ. ജോര്‍ജ് ജോസഫ്, നോയല്‍ ലൂക്ക്, എം കെ ചന്ദ്രന്‍, ജെന്‍സ് നിരപ്പേല്‍, സ്റ്റീഫന്‍ പ്ലാക്കൂട്ടം, തേജസ് ബി തറയില്‍, ജോര്‍ജ് മാത്യു, അഭിഷേക് ചിങ്ങവനം, ഉദയകൃഷ്ണന്‍ ഉണ്ണി, ടോം വടക്കന്‍, എഡ്‌വിന്‍ ജോസ്, ടോം ആന്റണി, മെല്‍ബിന്‍ മാത്യു, ഡെല്‍വിന്‍ ജോസ്, അലന്‍ അലക്‌സ്, എബിന്‍ ജോസഫ്, ജോസഫ് മാത്യു, ആല്‍ബിന്‍ ജെ ഇട്ടിച്ചിറ, അലന്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു.