erattupetta

ഫ്രറ്റേണിറ്റി കാമ്പസ് കാരവന് സെന്റ് ജോർജ് കോളേജിൽ സ്വീകരണം നൽകി

ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ നയിക്കുന്ന സംസ്ഥാന കാമ്പസ് കാരവന് ഫ്രറ്റേണിറ്റി അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

ആഴ്ന്നിറങ്ങിയ നീതി ബോധം, സമര തീഷണമായ പ്രതിനിധാനം എന്ന തലക്കെട്ടിൽ സെപ്റ്റംബർ 25 ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച കാരവൻ ഒക്ടോബർ 11 ന് വയനാട് സമാപിക്കും.

സ്വീകരണ സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് നാജിഹ നൗഫൽ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സമീർ ബിൻ ഷറഫ് അധ്യക്ഷത വഹിച്ചു. ജാഥാ ഡയറക്ടർ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

സ്വീകരണത്തിന് ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിൻ നന്ദി പറഞ്ഞ് സംസാരിച്ചു. പ്രതികരണ ശേഷിയുള്ള ഒരു യുവതലമുറയെ കാമ്പസുകളിൽ വാർത്തെടുക്കുകയെന്ന ദൗത്യമാണ് ഫ്രറ്റേണിറ്റി നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജാഥാംഗങ്ങളെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി നേതാക്കൾ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. യൂനിറ്റ് സെക്രട്ടറി സഫാ ആനിഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *