aruvithura

മുള്ളാത്തയും ലക്ഷ്മി താരുവും ക്യാൻസർ മരുന്നല്ല; അരുവിത്തുറ കോളേജിൽ സസ്യ ശാസ്ത്ര സെമിനാർ

അരുവിത്തുറ :പ്രകൃതിയേയും സസ്യജാലങ്ങളേയുംയും ആശ്രയിച്ചാണ് മനുഷ്യരാശിയുടെ നിലനില്പെങ്കിലും ചിലയിനം സസ്യങ്ങളുമായി ഇടപെടുമ്പോൾ നാം സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ലാത്ത, വിവേകരഹിതമായ സസ്യ ഉപയോഗങ്ങൾ പലപ്പോഴും അപകടൾ വിളിച്ചു വരുത്തും.

കാൻസർ ചികിത്സക്കായി മുള്ളാത്ത, ലക്ഷ്മിതാരു, ഡെംഗിപ്പനി ചികിത്സക്കായി കപ്പളം, പ്രമേഹം കുറയാൻ പാവക്ക, കൊളസ്റ്ററോൾ കുറയാൻ ഇലുമ്പിപ്പുളികൊണ്ടുള്ള ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പലപ്പോഴും പ്രയോജനത്തേക്കാളേറെ ദോഷങ്ങളുണ്ടാകുമെന്ന് ചങ്ങനാശ്ശേരി സെൻ്റ് ബർക്കുമാൻസ് കോളേജ് സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ബിജു ജോർജ് പറഞ്ഞു.

അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ നടന്ന സസ്യശാസ്ത്ര സെമിനാറിൻ്റെയും ബോട്ടണി അസോസിയേഷൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്യജാലങ്ങളുടെ സംരക്ഷണം മനുഷ്യരാശിയുടെ നിലനിൽപിനാധാരമാണെന്നും അദ്ധേഹം പറഞ്ഞു.

ബോട്ടണി അസോസിയേഷൻ പ്രസിഡൻ്റ് സൗമ്യ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ബർസാർ ഫാ.ബിജു കുന്നക്കാട്ട് ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്, സ്നേഹാ തോമസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *