അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇക്കണോമിക്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ തൊഴിലിട ധാർമ്മികത ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സെമിനാറിൻ്റെയും ഇക്കണോമിക്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം മണിമലക്കുന്ന് റ്റി എം ജേക്കബ്ബ് മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ ടോജോ ജോസ് ഉദ്ഘാടനം ചെയ്തു.
അത്യന്തിക വിജയത്തിന് ധാർമ്മികത അനിവാര്യമാണ്. തൊഴിലിടങ്ങളിലും വാണിജ്യ രംഗങ്ങളിലുമെല്ലാം ധാർമ്മികത കൈവിട്ട് ലാഭത്തിനു പിന്നാലെ പായുന്നവരുടെ നേട്ടങ്ങൾ ക്ഷണികമാണെന്ന് കാലംതെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, ഇക്കണോമിക്സ്സ് വിഭാഗം മേധാവി ലിഡിയാ ജോർജ് അദ്ധ്യാപകരായ ജോസിയാ ജോൺ, ഡോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
സെമിനാറിനെ തുടർന്ന നടന്ന സിവിൽ സർവീസ് ഓറിയൻ്റെഷൻ പ്രോഗ്രാമിന് എംജി യൂണിവേഴ്സിറ്റി സിവിൽ സർവീസ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി നിഥിൻ ജോസ് നേതൃത്വം നൽകി.