പാലാ: തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ -തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളി ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കിടങ്ങൂർ സ്വദേശി അലൻ രാജുവിന്( 21) ഗുരുതര പരുക്കേറ്റു. രാത്രി 10 മണിയോടെയാണ് സംഭവം. നീണ്ടൂരിനു സമീപം വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയ തൃശൂർ സ്വദേശി ഫ്രാൻസിസിന് ( 72) ബൈക്ക് ഇടിച്ചു പരുക്കേറ്റു. കല്യാണ വീട്ടിൽ നിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ നീണ്ടൂർ – കല്ലറ Read More…
പാലാ : മുത്തോലിയിൽ ബൈക്കും ലോറും കൂട്ടിയിടിച്ചു അപകടം. ബൈക്ക് യാത്രക്കാരൻ ഉപ്പുതറ ചീപ്പുറത്ത് ജിബിൻ (22 ) മരിച്ചു. പിന്നിൽ യാത്ര ചെയ്ത ഉപ്പുതറ പള്ളിക്കൽ സോന (22 ) യെ ഗുരുതര പരുക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ സ്വകാര്യ ബാങ്ക് മാനേജർ മുത്തോലി സ്വദേശി ജോർജ് ഫ്രാൻസിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ജോലിക്കു പോകുന്ന വഴി ചെമ്പിളാവിനു സമീപമായിരുന്നു അപകടം.