general

കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ കാർഷിക സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം നടത്തി

കുറുമണ്ണ് : കാർഷിക മേഖലയിൽ കുട്ടികളുടെ താൽപര്യവും പങ്കാളിത്തവും വർദ്ധിപ്പിച്ച് കാർഷിക പ്രവർത്തനത്തിലൂടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിലെ പച്ചക്കുടുക്ക പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ് മാസ്റ്റർ ബി ജോയി ജോസഫ് തൊടുപുഴ കാഡ്സ് ചെയർമാൻ ആൻറണി കണ്ടിരിക്കലിന് പച്ചക്കറികൾ കൈമാറി നിർവഹിച്ചു.

വീട്ടിൽ നിന്ന് ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികൾ സ്കൂളിലെത്തിച്ച് തൊടുപുഴ കാഡ് സ് സൊസൈറ്റിക്ക് കൈമാറുകയും ഓരോ കുട്ടിക്കും ലഭിക്കുന്ന തുക അതാത് ദിവസം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

പാലാ രൂപത സ്കൂൾ കാർഷിക മത്സര പദ്ധതി പ്രകാരം സ്കൂളിൽ ഉൽപാദിപ്പിക്കുന്ന അധിക വിഭവങ്ങളും കാഡ്സിനു നൽകുമെന്നും ഇതിൽ നിന്നു ലഭിക്കുന്ന വരുമാനം കാരുണ്യ പ്രവർത്തികൾക്കായി വിനിയോഗിക്കുമെന്നും ഹെഡ്മാസ്റ്റർ ബിജോയി ജോസഫ് അറിയിച്ചു.

ഫാ.സജി ജോസ് അമ്മോട്ടു കുന്നേൽ, പി.റ്റി.എ പ്രസിഡന്റ് സുബി തോമസ് ഓടയ്ക്കൽ, പച്ചക്കുടുക്ക സ്കൂൾ കോഡിനേറ്റർ ജോൺസ്മോൻ കെ. ഇ , ഷെറിൻ സാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *