kuravilangad

മാലിന്യസംസ്കരണവും നിർമ്മാർജ്ജനവും:ബോധവത്കരണക്ലാസ്സ്

കുറവിലങ്ങാട് : ദേവമാതാ കോളേജിലെ SESREC (Social Entrepreneurship Swachhta and Rural Engagement cell) സെല്ലും ഗ്രാമപഞ്ചായത്തും സംയുക്തമായി അധ്യാപകർ,അനധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർക്കായി മാലിന്യസംസ്കരണത്തെക്കുറിച്ച് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു.

ഹരിതകേരളം മിഷന്റെ കോട്ടയം ജില്ലയിലെ റിസോഴ്സ് പേഴ്സൺ ശ്രീ. ഇ.പി. സോമൻ ക്ലാസ് നയിച്ചു. മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യം,ശരിയായ രീതികൾ,മാലിന്യനിർമ്മാർജ്ജനത്തിനുള്ള മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് അദ്ദേഹം സുവ്യക്തമായി സംസാരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി ഉദ്ഘാടനം ചെയ്തപരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷനായിരുന്നു.പ്രോഗ്രാം കോ- ഓർഡിനേറ്റേഴ്‌സായ പ്രസീദാ മാത്യു , ജസ്‌വിൻ സിറിയക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *