ദർശന സാംസ്കാരിക കേന്ദ്രവും ന്യൂഡൽഹി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 27 ആമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന/ കാർട്ടൂൺ മത്സരങ്ങൾ കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ വച്ച് ഓഗസ്റ്റ് 28 ആം തീയതി (ബുധൻ) നടത്തും.
കാർട്ടൂണിസ്റ്റ് ശങ്കറിൻറെ സ്മരണയ്ക്കായി ചിൽഡ്രൻസ് ബുക്ട്രസ്റ് നടത്തുന്ന രാജ്യന്തര ചിത്രരചന മത്സരങ്ങളുടെ ഭാഗമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഏഴു വിഭാഗങ്ങളിലായിട്ടാണ് മത്സരം.
രാവിലെ 10 മണിയ്ക്ക് നേഴ്സറി ക്ലാസ് മുതൽ 4 ആം ക്ലാസ് വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും , സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കുമുള്ള പ്രത്യേക കളറിംഗ് മത്സരവും കാർട്ടൂൺ മത്സരവും നടക്കും.
ഉച്ചകഴിഞ്ഞു 2 ന് 5 ആം ക്ലാസ് മുതൽ +2 വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും മുതിർന്നവർക്കുള്ള കാരിക്കേച്ചർ മത്സരങ്ങളും നടക്കും. മുതിർന്നവർക്കായുള്ള കാരിക്കേച്ചർ മത്സരത്തിന് പ്രായപരിധിയില്ല.
എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ന്യൂഡൽഹി ബുക്ക് ട്രസ്റ്റ് വക വെള്ളി മെഡലുകളും , ക്യാഷ് അവാർഡുകളും ലഭിക്കും. കൂടാതെ മികച്ച പെയിന്റിങ്ങിനും കാർട്ടൂണിനും ‘ശങ്കർസ് അവാർഡും ‘ (വെള്ളി മെഡൽ) ദർശന സാംസ്കാരിക കേന്ദ്രവും ഡിസി ബുക്ക്സും നൽകുന്ന ട്രോഫികളും , ഓരോ ഗ്രൂപ്പിലും 25 പ്രോത്സാഹന സമ്മാനങ്ങളും നൽകും.
മത്സരത്തിൽ പങ്കുചേരുന്ന എല്ലാ കുട്ടികൾക്കും സമ്മാന പാക്കെറ്റുകൾ നൽകും. കാരിക്കേച്ചർ മത്സരത്തിൽ ഏറ്റവും നല്ല സൃഷ്ടിക്കു 1001 രൂപ ഒന്നാം സമ്മാനമായീ ലഭിക്കും. മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദർശന സാംസ്കാരിക കേന്ദ്രവുമായീ ബന്ധപ്പെടുക. ഫോൺ : 9447008255 , 9188520400.