കോട്ടയം: അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ രണ്ടാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ അഭി.ഗിവർഗീസ് മാർ അപ്രേം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത വൈസ് പ്രസിഡന്റ് ശ്രീ.നിതിൻ ജോസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണവും നടത്തി. സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC ആമുഖ സന്ദേശം നൽകിയ യോഗത്തിന് KCC Read More…
കോട്ടയം: തെക്കുംതല കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ക്യാംപസിൽ സ്ഥാപിച്ച കെ.ആർ.നാരായണന്റെ അർധകായ വെങ്കല പ്രതിമ മന്ത്രി ആർ.ബിന്ദു അനാഛാദനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസന പ്രവർത്തനങ്ങൾക്കായി പ്ലാൻ ഫണ്ടെന്ന നിലയിൽ അഞ്ചരക്കോടി രൂപയും നോൺ പ്ലാൻ ഫണ്ടായി 4.11 കോടിയും അനുവദിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ശിൽപി സി.എൻ.ജിതേഷിന് ഉപഹാരം സമ്മാനിച്ചു. മന്ത്രി വി.എൻ.വാസവൻഅധ്യക്ഷത വഹിച്ചു. കെ.ആർ.നാരായണന്റെ കുടുംബാംഗങ്ങളായ കെ.രാധാകൃഷ്ണനും ശാന്തകുമാരിയും അനാഛാദന ചടങ്ങിൽ സാക്ഷികളായി. ചാണ്ടി ഉമ്മൻ എംഎൽഎ ഓൺലൈനായി ആശംസകൾ Read More…
കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര,അയ്മനം,വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ താറാവ്,കോഴി,കാട വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട,ഇറച്ചി,കാഷ്ടം(വളം) എന്നിവയുടെ വിപണനവും നീക്കവും ജൂൺ 12 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. മുൻകരുതലുകൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി രോഗ നിരീക്ഷണ മേഖലയിലേക്ക് താറാവ്, കോഴി,കാട മറ്റ് വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട,ഇറച്ചി,കാഷ്ടം(വളം) എന്നിവ മറ്റു പ്രദേശങ്ങളിൽ Read More…