ഇടമറ്റം: ക്രിമിനോളജിയിൽ പിഎച്ച്ഡി (മദ്രാസ് യൂണിവേഴ്സിറ്റി, ചെന്നൈ) നേടിയ അനുജ എബ്രഹാം. നരിതൂക്കിൽ എബ്രഹാം (ജോണി)- ലില്ലി ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഇടയോടിയിൽ ഡാർവി ജോഷി.
ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് (ജൂലൈ 12 ) തുടക്കം. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ വിശിഷ്ടാതിഥികളാകും. അഞ്ചുനിലകളിൽ 3810 ചതുരശ്ര മീറ്റർ Read More…
ചെമ്മലമറ്റം: അന്താരാഷ്ട്ര മുള ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളില നല്ല പാഠം വിദ്യാർത്ഥികൾ വിവിധ ഇനം മുളകൾ വളർത്തുന്ന ചെമ്മലമറ്റം മുട്ടത്ത് സണ്ണിയുടെ പുരയിടത്തിലെ മുളങ്കൂട്ടങ്ങൾക്ക് മുമ്പിൽ ഒത്തുകൂടി. ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. വിവിധ മുളകളുടെ പരിപാലനയെ കുറിച്ച് സണ്ണി മുട്ടത്ത് ക്ലാസ്സ് നയിച്ചു. അധ്യാപകരായ അജു ജോർജ്, ഹണി ഫ്രാൻസിസ്, പ്രിയാമോൾ വിസി, അനു മോൾ എന്നിവർ നേതൃത്വം നല്കി.