കോട്ടയം: ജില്ലയിൽ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നു വെള്ളപ്പൊക്ക സാഹചര്യം നിലനിൽക്കുന്നതിനാലും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഓഗസ്റ്റ് 10 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്സണായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
Related Articles
ദുരന്തആഘാതം കുറയ്ക്കാൻ കാലാവസ്ഥ വ്യതിയാന പഠനം സഹായിക്കും: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്
കോട്ടയം: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാനും ദുരന്തആഘാതം കുറയ്ക്കാനും കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിലെ ഗവേഷണം സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എന്നിവയ്ക്കായി രണ്ടു കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടടസമുച്ചത്തിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ നാം നേരിടുകയാണ്. വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും ഇവ ലഘൂകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ആഴമേറിയ പഠനവും Read More…
കോട്ടയത്ത് വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ച കേസ്: പ്രതി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു
നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വീട്ടിൽനിന്ന് 6 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി കോട്ടയം സബ് ജയിലിൽ വച്ചു കുഴഞ്ഞു വീണു മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണു മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണു നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽനിന്ന് ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്കുമാർ നായിക്കിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്. ഇരുവരെയും നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് Read More…
സാക്ഷരതാ പ്രഖ്യാപന ദിനാചരണം സംഘടിപ്പിച്ചു
കോട്ടയം: സംസ്ഥാനത്ത് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടന്നതിന്റെ മുപ്പത്തിമൂന്നാം വാർഷികാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചെമ്പ് ബ്രഹ്മമംഗലം യുപി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം ഹെഡ് മാസ്റ്റർ എ. ആർ ജോയി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ പരീക്ഷയിൽ വിജയികളായ പഠിതാക്കളെ സാക്ഷരതാ മിഷൻ കോർഡിനേറ്റർ ( മോണിറ്ററിംഗ് ) ദീപ ജെയിംസ് ആദരിച്ചു. Read More…