കാറും പിക് അപ് വാനും കൂട്ടിയിടിച്ച് പരുക്കേറ്റ കൊഴുവനാൽ സ്വദേശി ടോം ജോർജിനെ (44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ- പൊൻകുന്നം റോഡിൽ ഇളങ്ങുളം നാലാം മൈൽ ഭാഗത്ത് ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം.
മൂന്നിലവ്: ബൈക്കും കാറും കൂട്ടി ഇടിച്ച് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൂന്നിലവ് സ്വദേശി ബിജോയി ടി ജോസിനെ (48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നിലവിൽ വച്ചാണ് അപകടം.
കോട്ടയം മെഡിക്കൽ കോളജിലെ ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോട്ടയംഎംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിലേക്ക് വിവിധ പ്രതിപക്ഷസംഘടനകൾ പ്രതിഷേധമാർച്ച് നടത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടം ഒരു ജീവൻ കവർന്നതോടെ ആരോഗ്യവകുപ്പിനെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തുവന്നു. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഉദ്യോഗസ്ഥലത്തിൽ Read More…