നീലൂർ : നീലൂർ സെന്റ്. ജോസഫ്സ് യു. പി സ്കൂളിൽ ഡിജിറ്റൽ ഇലക്ഷൻ നടന്നു. സ്കൂൾ പാർലമെന്റ് അംഗങ്ങളെയാണ് നവീന ജനാധിപത്യ മാതൃകയിൽ തിരഞ്ഞെടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിനറ്റ തോമസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കായികാധ്യാപകൻ ശ്രീ. ജോബിസ് ജോസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കൃത്യമായ ജനാധിപത്യാവബോധം കുട്ടികളിൽ നിർമ്മിച്ചെടുക്കുക എന്ന ഉദ്ദേശത്തെ മുൻനിർത്തിയാണ് ഇലക്ഷൻ സംഘടിപ്പിച്ചത്.
ആവേശകരമായ മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി നെബിൻ മജു സ്കൂൾ ലീഡറായും ആഞ്ചല മരിയറ്റ് ജോസ് ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു . ജൂലൈ 26 ആം തീയതി പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്യും.