ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊച്ചുപറമ്പിൽ കെ. കെ കുഞ്ഞുമോൻ (61) നിര്യാതനായി. ഭൗതികശരീരം ഇന്ന് (08.03.2025) ഉച്ചകഴിഞ്ഞ് 3.15 ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം 4 മണിക്ക് പൂഞ്ഞാർ മങ്കുഴിക്കുന്നിലുള്ള സ്വഭവനത്തിലേയ്ക്ക് കൊണ്ടുപോകും. ഞായറാഴ്ച്ച 11മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: അടൂർ തെങ്ങുവിളയിൽ രാജമ്മ. മക്കൾ: രമ്യ, രഞ്ജിത്ത് (ശാന്തി പൂഞ്ഞാർ മങ്കുഴി ക്ഷേത്രം). മരുമക്കൾ: രതീഷ് എണ്ണച്ചേരിമലയിൽ (വെമ്പള്ളി), ആതിര ഞാറയ്ക്കൽ പയസ്മൗണ്ട് (അക്ഷയ സെന്റർ പൂഞ്ഞാർ).
അരുവിത്തുറ : ഇലത്തിമറ്റത്തിൽ ജോർജ് ഇ.വി. (75) നിര്യാതനായി. ഭൗതികശരീരം നാളെ ശനിയാഴ്ച (30.08.2025 ) വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ ഞയാറാഴ്ച (31.08.2025 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ആനിയമ്മ മൈലേട്ട് കുളത്തൂർ കുടുംബാംഗം. മക്കൾ: സോണിയ, നെൽസൺ. മരുമക്കൾ: ജോസ് പോൾ, രമ്യ കുവൈറ്റ്.
പാലാ: ഇടനാട് കല്ലൂപ്പാറയിൽ വിത്സൺ (73) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നെല്ലിയാനി ബൈപാസിലുള്ളകീപ്പുറത്ത് റെജിയുടെ ഭവനത്തിൽ ആരംഭിച്ച് ചിറ്റാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ഫിലോമിന കീപ്പുറത്ത് കുടുംബാംഗo. മക്കൾ: ബിനു, ബിജു, ബിജി. മരുമകൻ സന്ദീപ് ചെമ്പിളായിൽ.