മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റോഡിൽ സംരക്ഷണ വേലി ഇല്ലാത്ത ട്രാൻസ്ഫോമർ അപകടഭീഷണിയാകുന്നു. റോഡിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിന് സംരക്ഷണ കവചം വേണമെന്ന് നാട്ടുകാർ ആവശ്യപെടുന്നത് ട്രാൻസ്ഫോമറിനു ചുറ്റും കാടു പിടിച്ച് ആണ് കിടക്കുന്നത്.
സമീപ പ്രദേശത്തെ സെന്റ് ജോർജ് ഹൈസ്കൂലേയ്ക്ക് കുട്ടികൾ നടന്നു പോവുന്നതും ഇതിലൂടെയാണ്. മഴക്കാലത്തും ഈ സ്ഥിതി തുടർന്നാൽ അപകടം വിളിപ്പാടകലെയാണെന്നും എത്രയും പെട്ടെന്ന് ട്രാൻസ്ഫോമറിന് സംരക്ഷണ കവചം സ്ഥാപിക്കാൻ ഉള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നു ഉണ്ടാവണം എന്നാണ് നാട്ടുകാർ പറയുന്നത്.