പാലാ: സ്കൂൾ വിദ്യാർത്ഥികളിൽ ജൈവകൃഷിയുടെയും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ‘ജൈവം’ പദ്ധതിക്ക് പാലാ സെന്റ് തോമസ് ടിടിഐയിൽ തുടക്കം കുറിച്ചു.
പദ്ധതിയുടെ ഭാഗമായി വിവിധ പച്ചക്കറികളുടെ 500 തൈകൾ പാലാ അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ട്രീസ സെലിൻ ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി പി ജെ ക്ക് കൈമാറി. പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തുള്ള അഞ്ച് സെന്റ് ഭൂമിയിൽ കുട്ടികളുടെ നേതൃത്വത്തിൽ വിപുലമായ പച്ചക്കറിത്തോട്ടം പൂർത്തിയായി കൊണ്ട് ഇരിക്കുകയാണ്.
വഴുതന, പയർ, തക്കാളി, ചീനി, ചീര തുടങ്ങിയ പച്ചക്കറി തൈകളോടൊപ്പം മുഴുവൻ കുട്ടികൾക്കും ‘വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം’ പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും ലഭ്യമാക്കും.
പാലാ അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ പ്രഭാകുമാരി, അഗ്രികൾച്ചർ അസിസ്റ്റന്റ് സനീർ എസ് എ, ഇക്കോ ക്ലബ് കോർഡിനേറ്റർ ടിജോ ജോസ് എന്നിവർ പ്രസംഗിച്ചു.