ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബസ് സ്റ്റാൻസിൽ നിന്നു ബസിൽ കയറാൻ തുടങ്ങുന്നതിനിടെ മറ്റൊരു ബസ് തട്ടി വീണ് ആനക്കല്ല് സ്വദേശി ജോസ് മാത്യുവിന് (72) പരുക്ക്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
പാലാ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് പരുക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശികളായ എം.ജെ.ഭാസ്കർ റെഡ്ഢി ( 65), സുരേഷ് റെഡ്ഢി (42), വിഷ്ണു തേജ റെഡ്ഢി ( 26) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം.
തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൃതദേഹങ്ങൾ. മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയുമാണ് മൃതദേഹം. കോട്ടയം രജിസ്ട്രേഷനിൽ ഉള്ളതാണ് വാഹനം. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്തതയിൽ ഉള്ളതാണ് വാഹനം. തമിഴ്നാട് പൊലിസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് വാഹനം നാട്ടുകാർ കണ്ടെത്തിയത്. കമ്പത്തിന് സമീപം ഒരു തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത്. നാട്ടുകാർ പരിശോധിച്ചപ്പോൾ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.