ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ കളത്തൂക്കടവ് ഭാഗത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മേലുകാവ് ഇഞ്ചിക്കാവ് ചാമക്കാലായിൽ മണിക്കുട്ടൻ (21) ആണ് മരിച്ചത്. ബൈക്കിൽ മണിക്കുട്ടനൊപ്പം യാത്ര ചെയ്തിരുന്ന അനന്തു (17) ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനാപകടം നടന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ മാറി കരിയിലക്കാനം ഭാഗത്താണ് മരണപ്പെട്ട മണിക്കുട്ടൻ കിടന്നത്. ബൈക്കിൽ ഇടിച്ച വാഹനം വലിച്ചിഴച്ചുകൊണ്ടുപോയതാണെന്ന് സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
പാലാ: കാറുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് സംഭവം. റാന്നി അത്തിക്കയം സ്വദേശികളായ കുടുംബാംഗങ്ങളായ ഓമന ( 61) അജിത് ബാബു (30) എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂ ർ സ്വദേശി ടി.എ പ്രസാദ് ( 56 ) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 12 മണിയോടെയാണ് അപകടം. കോട്ടയത്ത് വിരുന്നിൽ പങ്കെടുത്തു മടങ്ങിയ റാന്നി സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ ഗോപിനാഥ് ( 48 ) സെന്തിൽ നാഥ് ( 48 ) നിശാന്ത് (25 ) എന്നിവർക്ക് പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. ഇടുക്കി വെള്ളയാംകുടി ഭാഗത്ത് വച്ച് വഴിയിൽ കൂടി നടന്നു പോയപ്പോൾ കാർ ഇടിച്ചു കൂട്ടിയിടിച്ചു മുളകരമേട് സ്വദേശി കെ.ടി. ബിജുവിന് (52 ) പരുക്കേറ്റു. ഉച്ചയോടെയായിരുന്നു Read More…