തിടനാട് അമ്പലം ഹെൽത്ത് സെന്ററിന് സമീപം KSRTC ബസ് മരത്തിലിടിച്ച് പത്തോളം ആളുകൾക്ക് നിസാര പരുക്കേറ്റു. തിടനാട് പോലീസും, ഈരാറ്റുപേട്ട ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
പാലാ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മരക്കമ്പ് ദേഹത്തേക്ക് ഒടിഞ്ഞു വീണു പരുക്കേറ്റ പാലാ സ്വദേശി ആൻ്റോയെ (39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം. കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ഉഴവൂർ സ്വദേശി ബിജോയി എബ്രഹാമിനെ ( 31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി വള്ളിച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബസ് സ്റ്റാൻസിൽ നിന്നു ബസിൽ കയറാൻ തുടങ്ങുന്നതിനിടെ മറ്റൊരു ബസ് തട്ടി വീണ് ആനക്കല്ല് സ്വദേശി ജോസ് മാത്യുവിന് (72) പരുക്ക്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
പാലാ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കെഴുവംകുളം സ്വദേശികളായ ജോഷി ജോർജ് (46 ) ഡിജോ തോമസ് ( 46 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30 യോടെ കണ്ണാടിപറമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.