kottayam

ജനാധിപത്യ വിശ്വാസികളെ വഞ്ചിച്ചവർക്കുളള വിധിയെഴുത്താവണം പാർലമെന്റ് തിരഞ്ഞെടുപ്പെന്ന് അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ.

കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് ജോർജ്ജിന് കോട്ടയം മണ്ഡലം പര്യടനത്തിൽ ആവേശോജ്വലമായ സ്വീകരണം. യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പര്യടനം ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ വിശ്വാസികളെ വഞ്ചിച്ചവർക്കുളള വിധിയെഴുത്താവണം പാർലമെന്റ് തിരഞ്ഞെടുപ്പെന്ന് അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ. പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്ത ഇടതുപക്ഷം കള്ളത്തരങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണ്. പൊതുജനത്തിന് കളം വ്യക്തമാണെന്നും യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് ജോർജ് അഭിമാനകരമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എം.എൽ.എ പറഞ്ഞു.

കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡണ്ട് സിബി ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഡിസിസി വൈസ് പ്രസിഡണ്ട് മോഹൻ ജെ. നായർ ,അഡ്വ.സിബി ചേനപ്പാടി, എസ്.രാജീവ്, പി.കെ. വൈശാഖ്, അനി മാമ്മൻ, ജയൻ സി.മഠo, ഇട്ടി അലക്സ് , തങ്കച്ചൻ ചിങ്ങവനം, സനൽ കാണക്കാരി, സുരേഷ് ബാബു, എബി പൊന്നാട്ട്, ജോണി ജോസഫ്, തമ്പി ചന്ദ്രൻ , ജോയി ചെട്ടിശ്ശേരി
തുടങ്ങിയവർ പങ്കെടുത്തു.

മണ്ഡലത്തിലെ ചെറുവഴികൾ പോലും ഒഴിവാക്കാതെ മുഴുവൻ വോട്ടർമ്മാരെയും നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു കൊണ്ടാണ് സ്ഥാനാർഥി പര്യടനം പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചതിന്റെ ആർപ്പുവിളികൾ പര്യടനത്തിന് മാറ്റ് കൂട്ടി.

ആറാമതാണ് ഓട്ടോ, ഓരോ വോട്ടും ഓട്ടോയ്ക്ക് എന്ന മുദ്രാവാക്യം നാടെങ്ങും മുഴങ്ങിക്കേട്ടു. അലങ്കരിച്ച ഓട്ടോ റിക്ഷകളും ബൈക്കുകളും പര്യടനത്തിലുടനീളം അകമ്പടിയായി.

കൊല്ലാട് പാറയ്ക്കൽ കടവിൽ നിന്ന് നിന്നാരംഭിച്ച പര്യടനം കോട്ടയം ഈസ്റ്റ്, പനച്ചിക്കാട് , ചിങ്ങവനം, നാട്ടകം, കോട്ടയം വെസ്റ്റ് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങൾ കടന്ന് ഗാന്ധി സ്ക്വയറിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *