general

പൊൻകുന്നം KSRTC യിൽ നിന്നും ഉല്ലാസ യാത്രകൾ ആരംഭിച്ചു

പൊൻകുന്നം :പോക്കറ്റിൽ ഒതുങ്ങുന്ന ചിലവിൽ ഇനി ഉല്ലാസ യാത്രകൾ പോകാം. അതും ആനവണ്ടിയുടെ സൈഡ് സീറ്റിൽ കാഴ്ചകൾ ആസ്വദിച്ച്.

മലമുകളിലെ കാറ്റിന്റെ കോട്ടയിലേയ്ക്ക്, കാറ്റാടി പാടങ്ങളുടെ വശ്യതയിൽ തമിഴ്നാടിനെ മനോഹരമായ ക്യാൻവാസിൽ എന്ന പോലെ കണ്ടാസ്വദിക്കാവുന്ന മനസിന്‌ സന്തോഷം നൽകുന്ന ചതുരംഗപാറയിലേയ്ക്ക് ആണ് ആദ്യ യാത്ര.

തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മലക്കപ്പാറയ് യാത്രക്കുള്ള നിയന്ത്രണം ഇല്ലാതാകുന്നതോടെ അതിരപ്പള്ളി വാഴച്ചാൽ’ വട്ടവട യാത്രകളും പൊൻകുന്നത്തു നിന്നും ഓപ്പറേറ്റ് ചെയ്യും..

ആദ്യ യാത്രയായ ചതുരംഗപ്പാറ യ്ക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. ഒരാൾക്ക് 800 രൂപ മാത്രമാണ് ഉല്ലാസ യാത്രയിൽ KSRTC ഈടാക്കുന്ന ചാർജ്.

കല്ലാർകുട്ടി ഡാം,എസ് എൻ പുരം വെള്ളച്ചാട്ടം,പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ് എന്നിവിടങ്ങളിലൂടെ പൂപ്പാറയിലെ മനോഹരമായ തേയില തോട്ടങ്ങൾ വഴി ചതുരംഗ പാറയിൽ എത്തുന്നതാണ് ട്രിപ്പ്‌.

കാറ്റാടിപാടങ്ങളിലെ ഭീമാകാരമായ കാറ്റാടി യന്ത്രങ്ങളും,സദാസമയം വീശിയടിക്കുന്ന കാറ്റും..

താഴെ വിശാലമായ തമിഴ്നാടിന്റെ കൃഷിയിടങ്ങളും ഗ്രാമ കാഴ്ചകളും നുകർന്ന് തിരികെ വരും വഴി സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷൻ ആയ മൂന്നാർ ഗ്യാപ് റോഡിൽ എത്തി ചിത്രങ്ങൾ പകർത്തി പൊന്കുന്നതിനു മടങ്ങുന്നതാണ് ട്രിപ്പ്‌.

അതിരപ്പള്ളി, വാഴച്ചാൽ
വട്ടവട ട്രിപ്പും നിയന്ത്രണങ്ങൾ മാറിയാൽ ഉടൻ ആരംഭിക്കും..

എരുമേലി ചതുരംഗപ്പാറ 800 രൂപയും vattavada 800 രൂപയും ആണ് ടിക്കറ്റ് ചാർജ്.

ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പിക്കുവാൻ

9497888032,949555 58231എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *