ഈരാറ്റുപേട്ട: തെക്കേക്കര ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 1995-പത്താം ക്ലാസ് ബാച്ചിൻ്റ് പൂർവ്വ വിദ്യാത്ഥി കുടുംബ സംഗമം വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു.”ഭൂതകാലങ്ങളിൽ 2026 എന്ന പേരിൽ നടത്തിയ കലാലയ കുടുംബസംഗമം ആദ്യക്ഷരം കുറിച്ച പള്ളിക്കൂടത്തിൽ ഒത്തുചേർന്നത് ഏവർക്കും നവ്യാനുഭവമായി മാറി.
മുതിർന്ന കലാലയ അംഗം വഹാബ് മറ്റയ്ക്കാട് സംഗമം ഉത്ഘാടനം ചെയ്തു. സെക്രട്ടറി സിയാദ് മുരുക്കോലിൽ അദ്ധ്യക്ഷത വഹിച്ചു. പി.ഇ. ഷിഹാബ്, കെ.പി. മുജീബ് ,സക്കീർ നടയ്ക്കൽ.സുധീർ ബഷീർ, അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു.





