വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു. . യോബേല 2026 എന്ന പേരിൽ വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽഅധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി.മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനവും നിർവഹിച്ചു. “മാവടി പള്ളി, മലയോരത്തിന്റെ മകുടം” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. നിർവഹിച്ചു.
ആശംസകൾ നേർന്നുകൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക എം. എസ്., പൂഞ്ഞാർ സെന്റ്. മേരീസ് പള്ളി സീനിയർ അസിസ്റ്റന്റ് ഫാ. ജോബിൻ വിളക്കുന്നേൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ കുട്ടപ്പൻ, തീക്കോയി ഗ്രാമപഞ്ചായത്ത് അംഗം സോളി സണ്ണി, വേലത്തുശ്ശേരി എഫ്. സി. കോൺവെൻറ് മദർ സുപ്പീരിയർ ലിൻസ് മേരി, ടോമി മാത്യു മുത്തനാട്ട്, ബിനു ഒട്ടലാങ്കൽ, സാജൻ പെരുന്നിലത്ത്, സന്തോഷ് ടോം അമ്പഴത്തിനാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും ഇടവകയിലെ കുട്ടികൾ അവതരിപ്പിച്ച കലാസന്ധ്യയും സ്നേഹവിരുന്നും നടന്നു.





