ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഹിത് വെമുല ദിനം ആചരിച്ചു. വ്യത്യസ്ത സ്വഭാവത്തിൽ വിവേചനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്ടിൽ പൂർണ ജനാധിപത്യത്തിലേക്കുള്ള വഴികൾ വെട്ടിത്തന്ന ഒരു ജനാധിപത്യ പോരാളിയായിരുന്നു രോഹിത് വെമുലയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു.
രോഹിത് വെമുലയുടെ പത്താം ജീവത്യാഗ ദിനമാണ് ജനുവരി 17. അദ്ദേഹത്തിന്റെ ഓർമകൾ സാഹോദര്യത്തിലധിഷ്ഠിതമായ നീതി തേടിയുള്ള പുതിയ സാമൂഹിക സങ്കൽപങ്ങൾക്ക് കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി വൈസ് പ്രസിഡന്റ് അമീൻ റിയാസ്, ജില്ലാ പ്രസിഡന്റ് ഷിയാസ് എന്നിവർ സംസാരിച്ചു.





