pala

പാലാ മാരത്തോൺ: റത്തോട് അനിൽ, അഞ്ജു മുരുകൻ ജേതാക്കൾ

പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് പാലാ മാരത്തോണിൽ പുരുഷ വിഭാഗത്തിൽ റാത്തോട് അനിലും വനിതാ വിഭാഗത്തിൽ അഞ്ജു മുരുകനും ജേതാക്കളായി. ഞായറാഴ്ച രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച 21കിലോമീറ്റർ ഹാഫ് മാരത്തോൺ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്തു.

പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്.

പുരുഷൻമാരുടെ ഹാഫ് മാരത്തൺ (21കി. മി) ജേതാക്കൾ

1.റാത്തോട് അനിൽ
2.സജിത്ത് കെ എം
3.സുരേഷ് കുമാർ

വനിതകളുടെ ഹാഫ് മാരത്തൺ (21കി. മി)

  1. അഞ്ജു മുരുകൻ
  2. സരിത സിജോ
  3. ശിൽപ ബാലകൃഷ്ണൻ

അൻപതു വയസ്സിന് മുകളിലുള്ള പുരുഷൻമാരുടെ ഹാഫ് മാരത്തൺ (21കി. മി)

  1. ബാലകൃഷ്ണ
  2. സാബു ജി ചേരുവിൽ
  3. ഗിരീഷ് ബാബു

അൻപതു വയസ്സിന് മുകളിലുള്ള വനിതകളുടെ ഹാഫ് മാരത്തൺ (21കി. മി)

  1. ലൗലി ജോൺസൻ

പുരുഷ വിഭാഗം 10 കിലോമീറ്റർ ഓട്ടം

1.ബെഞ്ചമിൻ ബാബു
2.റിജിൻ ബാബു
3.ഹബാറ്റുമു നിഗുയ

വനിതാ വിഭാഗം 10 കിലോമീറ്റർ ഓട്ടം

1.റീബാ അന്നാ ജോർജ്
2.ജിൻസി
3.നിജിതാ സി ആർ

അൻപതു വയസ്സിൽ മുകളിലുള്ള പുരുഷ വിഭാഗം 10 കിലോമീറ്റർ ഓട്ടം

1.രാജേന്ദ്ര പ്രസാദ്
2.ജോൺ മാത്യു
3.ബിൻസ് മാളിയേക്കൽ

അൻപതു വയസ്സിൽ മുകളിലുള്ള വനിതാ വിഭാഗം 10 കിലോമീറ്റർ ഓട്ടം

1.എൽസമ്മ ചെറിയാൻ
2.ജാസ്മിൻ തോമസ്
3.പുഷ്പലതാ കെ എസ്, തുടങ്ങിയവർ ജേതാക്കളായി.

മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും ടീഷർട്ടും മെഡലുകളും സമ്മാനിച്ചു. ജേതാക്കൾക്ക് കാനറാ ബാങ്ക് പാലാ മാനേജർ ശുഭ പ്രജു, പാലാ സെന്റ് തോമസ് കോളേജ് ബർസർ ഫാ. മാത്യു ആലപ്പാട്ട്മേടയിൽ, മാഗ്ഗി ജോസ് മേനംപറമ്പിൽ, ക്യാപ്റ്റൻ ബാബു ജോസഫ് തുടങ്ങിയവർ ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. മുന്നൂറോളം കായിക താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ എല്ലാവരും മത്സരം പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *