അരുവിത്തുറ : എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ നടന്നു..8 ശരീര ഭാര വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങൾ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ .ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ.എംജി യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി പ്രൊഫ.ഡോ ബിനു വർഗീസ്,അരുവിത്തുറ കോളേജ് കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി തുടങ്ങിയവർ സംസാരിച്ചു.
ചാമ്പ്യൻഷിപ്പിൽ എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജ് ചാമ്പ്യൻമാരായി കുട്ടിക്കാനം മരിയൻ കോളേജാണ് രണ്ടാംസ്ഥാനത്ത് വിജയികൾക്ക് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.





