ഈരാറ്റുപേട്ട: ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കരുണ പാലിയേറ്റീവ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിന സന്ദേശ യാത്രയും ജനകീയ കലക്ഷനും നടത്തി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് അഹമ്മദ് കുരിക്കൾ നഗർ പരിസരത്ത് വെച്ച് നടത്തിയ യോഗം ഡോ.നെസീർ ഉദ്ഘാടനം ചെയ്തു.ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൺ അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൈന നൗഫൽ, നഗരസഭാ കൗൺസിലർ അൻവർ അലിയാർ എന്നിവർ ആശംസ നേർന്നു. കരുണ മാനേജർ കെ.പി. ബഷീർ സ്വാഗതവും സെക്രട്ടറി കെ.എച്ച് നാസർ നന്ദിയും പറഞ്ഞു.
സന്ദേശ യാത്രയുടെ സമാപനം വൈകുന്നേരം ഏഴിന് ചേന്നാട് കവലയിൽ നടത്തി. നഗരസഭ കൗൺസിലർമാർ ആശംസകൾ നേർന്ന് സംസാരിച്ചു.





