ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ജോലിക്ക് വേണ്ടി ഉറക്കമിഴച്ചിരുന്ന് പഠിച്ച് ഫീസ് അടച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയായി, 500 രൂപയ്ക്ക് മുകളില്‍ ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആണ് യോഗ്യതാ പരീക്ഷയെഴുതിയത്.
ഫീസ് എന്ന നിലയില്‍ കോടികളാണ് ദേവസ്വം ബോര്‍ഡ് പിരിച്ചെടുത്തത്, പരീക്ഷയെഴുതി ലിസ്റ്റും ആയ ശേഷം പരീക്ഷ നടത്തിയ നടപടിയുള്‍പ്പടെ പിന്‍വലിച്ചതോടുകൂടി ദേവസ്വം ബോര്‍ഡിലെ ഇടത് വലത് കക്ഷികളുടെ സുതാര്യമല്ലാത്ത നടപടികളും, പിന്‍വാതില്‍ നിയമനവും മൂലമാണ്, ഈ കാര്യത്തില്‍ ബലിയാടായത് ജീവനോപാധി തേടി, പഠിച്ച് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളാണ്.
തുടര്‍ന്നും നിയമനം സുതാര്യവും കുറ്റമറ്റതാക്കേണ്ടതും അത്യാവശ്യമാണ്, നിലവില്‍ ഫീസ് അടച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായ പരിധി കഴിയുന്നതിന് മുന്‍പ് പരീക്ഷ സൗജന്യമായി എഴുതുവാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ കടമയാണ്.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (KDRB) സംഭവത്തിൽ ദേവസ്വം പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളിൽ നിന്നും ഈടാക്കിയ ഫീസ് തിരിച്ചു നൽകണമെന്നും ദേവസ്വത്തിന്റെ പിൻവാതിൽ നിയമനം പൂർണമായും അവസാനിപ്പിക്കണം ഈ കാര്യത്തില്‍ വേഗത്തില്‍ തീരുമാനം ആകണമെന്ന് അല്ലാത്തപക്ഷം യുവമോർച്ച പ്രതിഷേധ സമരവുമായി മുന്നോട്ടു പോകുമെന്നും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമല അറിയിച്ചു.





