kanjirappalli

ആനക്കല്ല് സെന്റ്റ് ആൻ്റണീസ് പബ്ലിക് സ്‌കൂളിന്റെ വാർഷികാഘോഷവും റൂബി ജൂബിലി സമാപനവും

കാഞ്ഞിരപ്പള്ളി: കാഞ്ഞിപ്പള്ളി ആനക്കല്ല സെൻ്റ് ആൻ്റണീസ് പബ്ലിക് സ്‌കൂളിൻ്റെ 40-ാമത് വാർഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ജനുവരി 14, 15, 16, 17 തീയതികളിലായി നടക്കും. 17-ാംതീയതി രാവിലെ 9 .30 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സമ്മേളന വിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും.

ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ ഫാ. ജോസഫ് പൊങ്ങന്താനത്ത്, പ്രിൻസിപ്പൽ ഫാ. ആൻ്റ‌ണി തോക്കനാട്ട്, ചിറ്റ് വിച്ച് ഡോ എൻ ജയഥാജ്, ആൻാ ആൻ്റണി എം.പി, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് സെബസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജോസ് കെ. മാണി എം.പി, പി.ടി.എ. പ്രാപിട്ട് ജോസ് ആദ്റ‌ണി സ്റ്റാഫ് സെക്രട്ടറി തനുജ മാത്യു, സ്‌കൂൾ ക്യാപ്റ്റൻ ഫെലിക്‌സ് ജസ്റ്റിൻ എന്നിവർ പ്രസംഗിക്കും. പാഠ്യ – പാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം നേടിയവർക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്യും.

പതിനാലാം തീയതി ബുധനാഴ്‌ച വൈകുന്നേരം ഏഴു മണിയ്ക്ക് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിൻ്റെ ‘ഒറ്റ’ എന്ന നാടകം പ്രദർശിപ്പിക്കും. പതിനഞ്ചാം തീയതി രാവിലെ ഒമ്പതു മണിക്ക് കൾച്ചറൽ പരിപാടികളും വൈകുന്നേരം അഞ്ചുമണിക്ക് മേളയും ഉണ്ടായിരിക്കും.

പതിനാറാം തീയതി രാവിലെ പത്തു മണിക്ക് നടക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിൻ്റെ വാർഷികാഘോഷ പരിപാടികൾ കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാൾ റവ. ഡോ: സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം ചെയ്യും.

ഉച്ചകഴിഞ്ഞ് 1. 30 ന് വിദ്യാർത്ഥികളുടെ അരങ്ങേറ്റവും ഉണ്ടായിരിക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന വാർഷികാഘോഷ പരിപാടികൾ 17ന് ഉച്ചകഴിഞ്ഞ് നടക്കുന്ന വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളോടെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *