pala

പാലാ രൂപത 43-മത് ബൈബിൾ കൺവെൻഷൻ 2025 ഡിസംബർ 19-23 വരെ തീയതികളിൽ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ

പാലാ :43-മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2025 ഡിസംബർ 19 വെള്ളി മുതൽ 23 ചൊവ്വ വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽവച്ച് നടത്തപ്പെടും.

നമ്മുടെ കർത്താവീശോമിശിഹായുടെ തിരുപ്പിറവിക്ക് ആത്മീയമായി ഒരുങ്ങുന്നതിനും സീറോമലബാർ സഭയുടെ സാമുദായിക ശക്തീകരണ വർഷത്തിന്റെ രൂപതാതല ആരംഭത്തിന്റെ ഭാഗമായും ഈ വർഷം നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷൻ കൂടുതൽ ശ്രദ്ധേയമാകുകയാണ്.

രൂപതയുടെ കുടുംബ സമ്മേളനമായ ഈ ബൈബിൾ കൺവെൻഷൻ എല്ലാ ഇടവകകളിൽ നിന്നും വിശ്വാസ സമൂഹം ഒരുമിച്ചുചേരുന്ന ഏറ്റവും വലിയ ആത്മീയ സംഗമവും ആഘോഷവുമാണ്‌.

സീറോമലബാർ സഭ ഈ വർഷം സമുദായിക ശക്തീകരണ വർഷമായി ആചരിക്കുവാൻ ആഹ്വാനം ചെയ്തിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ സഭാസമൂഹത്തിന്റെ കെട്ടുറപ്പും വിശ്വാസ തീക്ഷണതയും വർധിപ്പിക്കുക എന്നതും ഈ കൺവെൻഷന്റെ ലക്ഷ്യമാണ്.

അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചൻ നേതൃത്വം നൽകുന്ന അഞ്ചുദിവസം നീളുന്ന ഈ കൺവെൻഷൻ ഉച്ചകഴിഞ്ഞ് 3.30 ന്റെ ജപമാലയോടുകൂടി ആരംഭിക്കും.

4.00 ന് വി. കുർബാന തുടർന്ന് വചനപ്രേഘോഷണം. 9 മണിക്ക് ദിവ്യകാരുണ്യാരാധനയോടെ സമാപിക്കും. ഡിസംബർ 19 വെള്ളിയാഴ്ച വൈകുന്നേരം 5 ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി (മേജർ ആർച്ച്ബിഷപ് എമരിത്തൂസ്, സീറോ മലബാർ സഭ) കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.

രൂപത പ്രോട്ടോസിഞ്ചല്ലൂസ് മോൺ. ജോസഫ് തടത്തിൽ വികാരി ജനറാൾമാർ തുടങ്ങിയവർ കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. 20-തീയതി മുതലുള്ള കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം കുമ്പസാരത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

കൺവൻഷന്റെ അവസാന ദിവസമായ ഡിസംബർ 23 ന് വൈകുന്നേരം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

പബ്ലിസിറ്റി, സ്വീകരണം, ഫിനാൻസ്, വിജിലൻസ്, പന്തൽ, അക്കോമഡേഷൻ, ആരാധനക്രമം, ഫുഡ്, ട്രാഫിക്, വോളണ്ടിയർ, സ്റ്റേജ്, ലൈറ്റ് & സൗണ്ട്, കുടിവെള്ളം മദ്ധ്യസ്ഥപ്രാർത്ഥന, കുമ്പസാരം തുടങ്ങിയ കമ്മിറ്റികൾ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകും.

സീറോ മലബാർ സഭ സാമുദായിക ശാക്തീകരണ വർഷം 2026
സഭാംഗംങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക പരിസ്ഥിതികളെക്കുറിച്ചു യാഥാര്‍ഥ്യബോധത്തോടെ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍, വിശ്വാസികളുടെ ആത്മീയ മേഖലയില്‍ എന്നതുപോലെതന്നെ ഭൗതിക ആവശ്യങ്ങളിലും അവര്‍ നേരിടുന്ന വെല്ലുവിളികളിലും സഭയുടെ സത്വരമായ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന ബോധ്യത്തോടെയാണ് സമുദായ ശാക്തീകരണവര്‍ഷം ആചരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് കര്‍മ്മപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. രണ്ടാമത്തെതു പ്രായോഗികഘട്ടമാണ്. സീറോമലബാര്‍ സഭ ഒരു സമുദായം എന്ന നിലയില്‍ നിലനില്‍ക്കുന്നതിനും വളരുന്നതിനും സഹായകമാകുന്ന കര്‍മപദ്ധതികള്‍ നടപ്പിലാക്കുകയാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതും ക്രമേണ ലക്ഷ്യത്തിലെത്തേണ്ടതുമായ പദ്ധതികളെയാണ് മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാലാ ബിഷപ്സ് ഹൗസിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു.

കൺവെൻഷൻ വിജയത്തിന് 501 അംഗവോളണ്ടിയർ ടീം

കൺവെൻഷന്റെ വിജയത്തിനുവേണ്ടി വിവിധ കമ്മിറ്റികളുടെ പ്രവർത്തനമാരംഭിച്ചു. കൺവെൻഷൻ ശുശ്രൂഷകളുടെ വിവിധ സേവനത്തിനായി മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോ-ഓർഡിനേറ്റർ), ഫാ. ജോസഫ് അരിമറ്റത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ (ജനറൽ കൺവീനർമാർ), ഫാ. ആൽബിൻ പുതുപ്പറമ്പിൽ (ചെയർമാൻ വോളണ്ടിയേഴ്സ്) തുടങ്ങിയവർ നേതൃത്വം നൽകും.

വിവിധ കമ്മിറ്റികൾ:

മൊബിലൈസേഷൻ: ഫാ.ജോസഫ് അരിമറ്റത്ത്, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ജോർജ്ജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്.

ഫിനാൻസ്: ഫാ.ജോസഫ് നരിതൂക്കിൽ, സണ്ണി പള്ളിവാതുക്കൽ, ജോസഫ് പുല്ലാട്ട്, ബാബു പോൾ പെരിയപ്പുറം, സെബാസ്റ്റ്യൻ പൈലി കുഴികണ്ടത്തിൽ.

പബ്ലിസിറ്റി & മീഡിയ: ഫാ.ജെയിംസ് പനച്ചിക്കൽകരോട്ട്, ഫാ.ജോർജ്ജ് നെല്ലിക്കുന്നുചെരുവുപുരയിടം, ജോർജ്ജുകുട്ടി ഞാവള്ളിൽ, പോൾസൺ പൊരിയത്ത്, ജിമ്മിച്ചൻ എടക്കര.

വോളന്റിയർ: ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ഷിജു അഗസ്റ്റ്യൻ വെള്ളപ്ലാക്കൽ, സെബാസ്റ്റ്യൻ കുന്നത്ത്, പോൾസൺ പൊരിയത്ത്, ജോസ് മൂലാച്ചേരിൽ, കുര്യാച്ചൻ വലിയമംഗലം.

മദ്ധ്യസ്ഥപ്രാർത്ഥന: ഫാ.ജോസഫ് അരിമറ്റത്ത്, മാത്തുക്കുട്ടി താന്നിയ്ക്കൽ. കുമ്പസാരം: ഫാ.ക്രിസ്റ്റി പന്തലാനിക്കൽ, റ്റോമി ആട്ടപ്പാട്ട്, ജോയ്മോൻ തോമസ് ഈറ്റത്തോട്ട്. ട്രാഫിക്: ഫാ.തോമസ് കിഴക്കേൽ, ഫാ.കുര്യൻ പോളക്കാട്ട്, ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ.മാത്യു തെന്നാട്ടിൽ, തൊമ്മച്ചൻ പാറയിൽ, മാത്തുക്കുട്ടി താന്നിയ്ക്കൽ, സണ്ണി വാഴയിൽ.

വിജിലൻസ്: ഫാ.ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ.ജോർജ് തറപ്പേൽ, ബാബു തട്ടാംപറമ്പിൽ, ബാബു തൊമ്മനാമറ്റം, ബിനു വാഴേപ്പറമ്പിൽ.
പന്തൽ: ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ.സിറിയക് തടത്തിൽ, ജോണിച്ചൻ കൊട്ടുകാപ്പള്ളിൽ.

ലൈറ്റ് & സൗണ്ട്: ഫാ.തോമസ് ഓലായത്തിൽ, തോമസ് എലപ്പത്തിനാൽ.
സ്റ്റേജ്: ഫാ.ജോസഫ് മുകളേപ്പറമ്പിൽ, ഫാ.ഫ്രാൻസിസ് ഇടത്തിനാൽ, ജോൺസൺ തടത്തിൽ, റ്റോമി മംഗലത്തിൽ, ഷാജി ഇടത്തിനകം, ജോയ്‌സ് വരിക്കാനിക്കൽ.

കുടിവെള്ളം: ഫാ.ജോസ് വടക്കേക്കുറ്റ്, ജോർജ്ജുകുട്ടി വടക്കെ തകിടിയിൽ, ജോപ്പി സണ്ണി കിഴക്കേക്കര. ഫുഡ്: ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ.മാത്യു മുതുപ്ലാക്കൽ, ബൈജു ഇടമുളയിൽ, ജോണി കുറ്റിയാനി.

അക്കൊമഡേഷൻ: ഫാ.ജോസ് തറപ്പേൽ (സീനിയർ), തോമസ് പുലിക്കാട്ട്, രാജൻ തൈപ്പറമ്പിൽ. ആരാധനാക്രമം: ഫാ.മാണി കൊഴുപ്പൻകുറ്റി, ഫാ.ആന്റണി നങ്ങാപറമ്പിൽ, ഫാ.ഐസക് പെരിങ്ങമലയിൽ, സി.ആൻ ജോസ് എസ്.എച്ച്.

സ്പിരിച്ച്വൽ ഷെയറിങ്: സെബാസ്റ്റ്യൻ പയ്യാനിമണ്ഡപം, സിബി തോമസ് വടക്കേക്കുറ്റ്, ജേക്കബ് തോമസ് ഞാവള്ളിതെക്കേൽ. ബൈബിൾ കൺവെൻഷന്റെ മുഖ്യ രക്ഷാധികാരി പാലാ രൂപതാദ്ധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോർഡിനേറ്റർ), ഫാ.ജോസഫ് അരിമറ്റത്ത് (ജനറൽ കൺവീനർ), ഫാ.ആൽബിൻ പുതുപ്പറമ്പിൽ (വോളന്റിയേഴ്സ് ക്യാപ്റ്റൻ) എന്നിവരുൾപ്പെടുന്ന കോർ ടീമിനൊപ്പം രൂപതയിലെ ഇവാഞ്ചലൈസേഷന്‍, കരിസ്മാറ്റിക് ലീഡേഴ്‌സ്, വിവിധ ഇടവകകളിലെ കുടുംബകൂട്ടായ്മ ലീഡേഴ്‌സ് തുടങ്ങിയവര്‍ കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് തടത്തിൽ, വികാരി ജനറാളന്മാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോ-ഓർഡിനേറ്റർ), മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ജോസഫ് കണിയോടിയ്ക്കൽ, റവ. ഫാ. ജോസഫ് മുത്തനാട്ട്,

റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ, രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ. ജോസഫ് അരിമറ്റത്ത് (ജനറൽ കൺവീനർ), റവ. ഫാ. ആൽബിൻ പുതുപ്പറമ്പിൽ (വോളന്റിയേഴ്സ് ചെയർമാൻ), റവ. ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം.

ജോർജുകുട്ടി ഞാവള്ളിൽ, പോൾസൺ പൊരിയത്ത് (പബ്ലിസിറ്റി കൺവീനേഴ്സ്), സണ്ണി പള്ളിവാതുക്കൽ, ജിമ്മിച്ചൻ ഇടക്കര, സോഫി വൈപ്പന തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *