crime

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ. റണാകുളം പ്രിൻസിപ്പൽ
സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 5 ലക്ഷം വീതം പിഴ അത്ജീവിതയ്ക്ക് നൽകണമെന്നും വിധി. കൂട്ട ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക ജയിൽവാസം അനുഭവിക്കണം.

പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളുടെ കുടുംബപശ്ചാത്തലങ്ങൾ വിവരിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്നാണ് പ്രതിഭാഗം വാദിച്ചിരുന്നത്.

എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിക്കണം. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി പോലീസ് ഉദ്യോഗസ്ഥൻ സൂക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു. അതീവ ശ്രദ്ധ പുലർത്തണം എന്ന് കോടതി നിർദേശിച്ചു. സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം.

മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർ​ഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് ജഡ്ജി നിർദേശിച്ചു.

യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി പറഞ്ഞു. ബലാൽസംഗം സുനി ഒറ്റയ്ക്ക് ചെയ്തത്. ജോയിന്റൽ പ്രിൻസപൽ പ്രകാരം മറ്റ് പ്രതികൾക്കൂടി പങ്ക് ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *