പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ ഡിസംബർ ഒന്ന് മുതൽ എട്ടുവരെ ആഘോഷിക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ ആ ഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷം.
ഒന്നിന് വൈകുന്നേരം 5.15ന് ളാലം പഴയപള്ളിയിൽ വിശുദ്ധ കുർബാന. ആറിന് കുരിശു പള്ളിയിലേയ്ക്ക് പ്രദക്ഷിണം. കൊടിയേറ്റ് ഫാ. ജോസ് കാക്കല്ലിൽ (പ്രസിഡൻ്റ്, ജൂബിലി ആ ഘോഷക്കമ്മിറ്റി, കത്തീഡ്രൽ വികാരി). തുടർന്നുള്ള തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.30നും വൈകുന്നേരം ആറിനും വിശുദ്ധ കുർ ബാന. 5.30ന് ജപമാല. ഏഴിന് രാവിലെ 11 ന് അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും.
വൈകുന്നേരം ആറിന് കത്തീഡ്രലിൽ നിന്നും ളാലം പുത്തൻ പള്ളിയിൽ നിന്നും കൊട്ടാരമറ്റം സാന്തോംകോംപ്ലക്സിലേക്ക് പ്രദക്ഷിണം. രാത്രി 8.15ന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ എട്ടിന് രാവിലെ ആറിന് വിശുദ്ധകുർബാന.
എട്ടിന് പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനികളുടെ മരിയൻറാലി രാവിലെ 10ന് വിശുദ്ധ കുർബാന, സന്ദേശം മാർ ജോസഫ് കല്ലറങ്ങാട്ട് ഉച്ചകഴിഞ്ഞ് 2.30ന് പാലാ ജൂബിലി ഘോഷയാത്ര, ബൈബിൾ ടാബ്ലോ മത്സരം, ടൂവീലർ ഫാൻസിഡ്രസ് മത്സരം.
വൈകുന്നേരം അഞ്ചിന് പട്ടണ പ്രദക്ഷിണം ആരംഭിച്ച് രാത്രി എട്ടിന് പ്രധാനവീഥിയിലൂടെ അമലോത്ഭവ കുരിശുപള്ളിയിലേയ്ക്ക് എത്തും.
കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസ് കാക്കല്ലിൽ ളാലം പഴയപള്ളി വികാരി ഫാ.ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി ഫാ.ജോർജ് മൂലേച്ചാലിൽ, ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ.ജോബി കുന്നക്കാട്ട്, ഫാ.സെബാസ്റ്റ്യൻ ചാമക്കാലായിൽ, ഫാ.സ്‌റിയാ മേനാംപറമ്പിൽ, ഫാ. ജോർജ് തറപ്പേൽ, ഫാ. ഐസക് പെരിങ്ങാമലയിൽ, ഫാ.ആൻ്റണി നങ്ങാപറമ്പിൽ, കൈക്കാരനാരായ രാജേഷ് പാറയിൽ, അലക്സാണ്ടർ മുളയ്ക്കൽ, ടോമി പാനായിൽ തുടങ്ങിയവർ നേതൃത്വം നൽകും.
പ്രധാന തിരുനാൾ ദിവസമായ എട്ടിന് ഉച്ചകഴിഞ്ഞ് 2.30 മുതൽ നാലുവരെ ജൂബിലി ആഘോഷകമ്മിറ്റി സംഘടിപ്പിക്കുന്ന പാലാ ജൂബിലി ഘോഷയാത്ര ഉണ്ടായിരിക്കും. സെൻ്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽനിന്നും ആരംഭിച്ച് ളാലം പാലം ജംഗ്ഷനിൽ സമാപിക്കും.
ബൈബിൾ ടാബ്ലോ മത്സരം, ടൂവീലർ ഫാൻസിഡ്രസ്മത്സരം എന്നിവയുണ്ടാകും. വാദ്യമേളങ്ങൾ, കലാസാംസ്ക്‌കാരിക ദൃശ്യരൂപങ്ങൾ എന്നിവ അണിനിരക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ളാലം പഴയപള്ളി ഓഫീസിൽ പേര് രജിസ്ട്രർ ചെയ്യണം.
സി.വൈ.എം.എ ൽ സംഘടനയുടെ ആഭിമുഖ്യത്തിലുള്ള നാടക മേള ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ പാ ലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. ഡിസംബർ ഒന്നിന് രാത്രി 7.15 ന് നാടകമേളയു ടെ ഉദ്ഘാടനം. ദിവസവും രാത്രി 7.30ന് നാടകമേള അരങ്ങേറും.
ഒന്നിന് കൊല്ലം കടക്കാവൂരിൻ്റെ വിക്ടറി ആർട്‌സ് ക്ലബ്, രണ്ടിന് ഇടപ്പാൾ നാദം കമ്യൂ ണിക്കേഷൻസിൻ്റെ കാഴ്ചബംഗ്ളാവ്, മൂന്നിന് തിരുവനന്തപുരം സൗപർണികയുടെ താഴ്വാരം, നാലിന് കൊല്ലം അമ്മ തീയേറ്റർ പീപ്പിളിന്റെ ഭഗത്സിംഗ് പുലിമട പി.ഓ. കൊല്ലം, അഞ്ചിന് ആറ്റിങ്ങൽ ശ്രീധന്യയുടെ ആനന്ദഭൈരവി എന്നീ നാടകങ്ങൾ അരങ്ങേറും.
എട്ടാം തീയതി വൈകിട്ട് പ്രദക്ഷിണ സമാപനത്തിന് ശേഷം നാടക മത്സരത്തിൻ്റെയും ,Si ബ്ളോ മത്സരത്തിൻ്റെയും, ടൂ വീലർ ഫാൻസി ഡ്രസ് മത്സരത്തിൻ്റെയും സമ്മാനദാനം മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തുന്നതാണ്. ഒൻപതാം തീയതി മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെ 11 ന് മാതാവിൻ്റെ തിരുസ്വരൂപം പള്ളിയിൽ തിരികെ പ്രദഷ്ടിക്കുന്നതാണ്.





