വെള്ളികുളം: മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ പാലാ രൂപതയുടെ പ്രഥമ മെത്രാനായ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ 39-ാം ചരമവാർഷികവും മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ അനുസ്മരണവും സംയുക്തമായി നടത്തി.
അൽഫോൻസ തുണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ജോമോൻ കടപ്ളാക്കൽ മുഖ്യപ്രഭാഷണവും ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണവും നടത്തി.സേറാ താന്നിക്കൽ, ജിയാ.ജി. അൽഫോൻസാ വളയത്തിൽ, അനു മുന്തിരിങ്ങാട്ടുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
അൽഫോൻസാ ജിബിൻ ചിറ്റേത്ത് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.തുടർന്ന് ബ്ലൂ ഹൗസിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സിനി ജിജി വളയത്തിൽ, റ്റോബിൻസ് കൊച്ചുപുരയ്ക്കൽ, സാന്റോ സിബി തേനംമാക്കൽ, ജോർജുകുട്ടി സജി വയലിൽ,മെൽബിൻ സുനിൽ മുതുകാട്ടിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





