കോട്ടയം: മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നത് സംബവന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ കൈകൊള്ളമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പരിഗണിക്കാനാവില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിമിതികള്‍ ചൂണ്ടികാണിച്ചും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടും കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ അജീഷ് വേലനിലം മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി നല്‍കുകയും അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തിരുന്നു.
എന്നാല്‍ പദവിയുയര്‍ത്തുന്നതിലുപരി ആരോഗ്യസ്ഥാപനങ്ങളെ ഘട്ടം ഘട്ടമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസനം നടത്തി രോഗീസൗഹൃദമാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അതിന്റെ ഭാഗമായി മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നത് പരിഗണിക്കുവാന്‍ നിര്‍വ്വാഹമില്ലെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹര്‍ജിക്കാരനെ അറിയിച്ചത്.





