kottayam

കെ.സി.വൈ.എൽ 57-ാമത് ജന്മദിനാഘോഷവും, നടവിളി മത്സരവും നടത്തപ്പെട്ടു

ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 57-ാമത് ജന്മദിനാഘോഷവും, നടവിളി മത്സരവും കൈപ്പുഴ പള്ളിയിൽ വെച്ച് നവംബർ മാസം 16-ാം തീയതി ഞായറാഴ്ച നടത്തപ്പെട്ടു. 3000 ലധികം യുവജനങ്ങൾ ആണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും കൈപ്പുഴയിൽ എത്തിച്ചേർന്നത്.

കോട്ടയം അതിരൂപത പ്രൊക്യൂറേറ്റർ റവ ഫാ അബ്രഹാം പറമ്പേട്ട് ൻ്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച ജന്മദിന ആഘോഷത്തിൽ ഇടവക വികാരി ഫാ റവ.ഫാ.സാബു മാലിത്തുരുത്തേൽ എല്ലാ യുവജന സുഹൃത്തുക്കളെയും ഇടവകയിലേക്ക് സ്വാഗതം ചെയ്തു.

അതിരൂപത ചാപ്ലയിൻ ഫാ മാത്തുകുട്ടി കുളക്കാട്ട്കുടിയിൽ, മലബാർ റീജിയൻ ചാപ്ലയിൻ ഫാ സൈജു മേക്കര എന്നിവർ സഹകർമ്മികർ ആയിരുന്നു.അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി ചാക്കോ ഷിബു എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു.

കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ബഹു മന്ത്രി ശ്രീ വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

അതിരൂപത ചാപ്ലയിൻ ഫാ മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി. കെ സി സി അതിരൂപത പ്രസിഡന്റ്‌ ശ്രീ ബാബു പറമ്പടത്തുമലയിൽ,
കൈപ്പുഴ ഫൊറോന വികാരി റവ.ഫാ.സാബു മാലിത്തുരുത്തേൽ, ഫൊറോന ചാപ്ലയിൻ
റവ.ഫാ. ഫിൽമോൻ കളത്ര,കെ.സി.വൈ.എൽ കൈപ്പുഴ ഫൊറോന പ്രസിഡന്റ്‌ ശ്രീ. ജോ തോമസ് വരകുകാലായിൽ എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു. അതിരൂപത സെക്രട്ടറി ചാക്കോ ഷിബു ചേന്നാട്ടുകുഴിയിൽ യോഗത്തിന് സ്വാഗതവും കെ സി വൈ എൽ യൂണിറ്റ് പ്രസിഡന്റ്‌ / അതിരൂപത ട്രഷറർ ശ്രീ ആൽബിൻ ബിജു പുത്തൻപുരയ്ക്കൽ യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

അതിരൂപത അഡ്വൈസർ സി ലേഖ, ജോയിന്റ് ഡയറക്ടർ സ്റ്റെഫി തോമസ് ഭാരവാഹികളായ നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ, ബെറ്റി തോമസ്,അലൻ ബിജു, കൈപ്പുഴ യൂണിറ്റ്. അസി ചാപ്ലയിൻ ഫാ ജെഗിൻ കൊളങ്ങായിൽ, അഡ്വൈസർ സി. സ്റ്റാർലിറ്റ്, ഡയറക്ടർ മാത്യു ലുക്കോസ്,ടെസ്സി ടോമി,ക്രിസ്റ്റി മനോ, എബിൻ ചാക്കോ, എബിൻ ജോയ്, അൽവീന ജോസ്,എന്നിവർ നേതൃത്വം നൽകി.യോഗത്തിൽ kcyl ബൈലോ മാർ മാത്യു മൂലക്കാട്ട് അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന് നൽകി പ്രകാശനം ചെയ്തു.

ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്നാനായ നടവിളി മത്സരത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 12 ടീമുകൾ പങ്കെടുത്തു. ചുങ്കം ,കല്ലറ പഴയ പള്ളി, പുന്നത്തുറ യൂണിറ്റുകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കരിങ്കുന്നം, മോനിപ്പള്ളി, കടുത്തുരുത്തി, ഉഴവൂർ, നീറിക്കാട് എന്നീ യൂണിറ്റുകൾ പ്രോത്സാഹന സമ്മാനത്തിനും അർഹത നേടി. കെസിസി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, കെസിവൈഎൽ മുൻ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ഉൾപ്പെടെയുള്ളവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

കോട്ടയം ജില്ലാ ജുവനൈൽ ജസ്റ്റിസ്‌ ബോർഡ്‌ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഫാ സുനിൽ പെരുമാന്നൂർ, WHO സെന്റർ ആരംഭിച്ചു ക്നാനായ സമുദായത്തിന് അഭിമാനമായി മാറിയ കാരിത്താസ് ഹോസ്പിറ്റൽ, അന്താരാഷ്ട്ര തൈക്കോണ്ട താരം മാർഗരരറ്റ് മരിയ റെജി,സിനിമ രംഗത്തെ ശ്രദ്ധേയ സാന്നിധ്യം ജോസ്ക്കുട്ടി ജേക്കബ്, തോമസ്കുട്ടി എബ്രഹാം,മിസ്സ്‌ സൗത്ത് ഇന്ത്യ ലിസ് ജൈമോൻ ജേക്കബ്, സംസ്ഥാന സൈക്ലിങ് താരം കാൽവിൻ സിറിൽ ലിയോൺ, Miss Photogenic Award നേടിയ അൻസാ മരിയ സാജൻ തുടങ്ങിയവരെ യോഗത്തിൽ ആദരിച്ചു.

ചട്ടയും മുണ്ടും പേര് നിർദ്ദേശിച്ച കൈപ്പുഴ ഫൊറോന വികാരി റവ.ഫാ.സാബു മാലിത്തുരുത്തേനെ യോഗം അനുമോദിക്കുകയുണ്ടായി. മത്സരത്തിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ യൂണിറ്റുകൾക്കും കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ നന്ദിയും അഭിനന്ദനങ്ങൾ.

കെ.സി.വൈ.എൽ അതിരുപതാ സമിതി സംഘടിപ്പിച്ച ജന്മദിനാഘോഷം വിജയകരമായി ഏറ്റെടുത്തു നടത്തിയ കൈപ്പുഴ കെ.സി.വൈ.എൽ യൂണിറ്റിന് അതിരൂപതാസമിതിയുടെ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *