bharananganam

പെണ്ണമ്മ ജോസഫ് ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻകേരള കോൺ (എം) സ്ഥാനാർത്ഥി

പാലാ: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലേയ്ക്ക് കേരള കോൺ (എം) സ്ഥാനാർത്ഥിയായി വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന പെണ്ണമ്മ ജോസഫ് മത്സരിക്കും.

നിലവിൽ വനിതാ വികസന കോർപ്പറേഷൻ ഭരണ സമിതി അംഗവുo മീനച്ചിൽ ഗ്രാമവികസന ബാങ്ക് ഭരണസമിതി അംഗവുമാണ്. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അദ്ധ്യാപക അവാർഡ് ജേതാവ് കൂടിയായ പെണ്ണമ്മ ഹെഡ്മിസ്ട്രസ് പദവിയി ലിരുന്നാണ് വിരമിച്ചത്.രാമപുരം എയ്ഡഡ് സ്കൂൾ സഹകരണസംഘം പ്രസിഡണ്ട്, സാമൂഹികക്ഷേമ ബോർഡ് അംഗം, രൂപത പാസ്റ്ററൽ കൗൺസിൽഅംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കടനാട്, കരൂർ, ഭരണങ്ങാനം, മീനച്ചിൽ, എലിക്കുളം പഞ്ചായത്ത് മേഖലകൾ ഉൾപ്പെട്ടതാണ് ഭരണങ്ങാനം ഡിവിഷൻ. മുൻ മീനച്ചിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂവരണി പന്തലാനിയിൽ പി.ടി.ജോസഫാണ് ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *