വെള്ളികുളം:വെള്ളികുളം ഇടവകയിലെ കുടുംബക്കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാമപുരം കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് 1 -ാംമത് തീർത്ഥാടനം നടത്തി.
കുഞ്ഞച്ചന്റെ കബറിടത്തിങ്കൽ വെച്ച് നടത്തിയ നൊവേന പ്രാർത്ഥനയ്ക്ക് വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി. രാമപുരം പള്ളി വികാരി റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പോസ്റ്റുലേറ്റർ റവ.ഫാ. തോമസ് വെട്ടുകാട്ടിൽ സന്ദേശം നൽകി.
രാമപുരം കുഞ്ഞച്ചൻ മ്യൂസിയം,വലിയപള്ളി ,പാറേമാക്കൽ തോമ്മാകത്തനാരുടെ കബറിടം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഫാ. ജോവാ നി കരുവാച്ചിറ , ഫാ. അബ്രാഹം കുഴിമുള്ളിൽ, അമൽ ബാബു ഇഞ്ചയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ ,ജയ്സൺ തോമസ് വാഴയിൽ, ബിനോയി ഇലവുങ്കൽ,സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ,സിസ്റ്റർ ഷാൽബി മുകളേൽ, സിസ്റ്റർ ലിൻ്റാ മുണ്ടയ്ക്കൽ,ജിബിൻ തോട്ടപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





