കാഞ്ഞിരപ്പളളി : ലോക പ്രമേഹദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിയും, പ്രമേഹത്തെക്കുറിച്ചു സാധാരണക്കാരെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഒരുക്കുന്ന പഞ്ചാരവണ്ടി നാളെ നാട്ടിലിറങ്ങും.
മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ, ഡയബെറ്റിക്ക് ക്ലിനിക്ക്, എൻഡോക്രൈനോളജി വിഭാഗങ്ങളുടെ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ പ്രമേഹ പരിശോധനയ്ക്കുള്ള സൗകര്യം പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ സജ്‌ജമാക്കിയിട്ടുണ്ട്. രാവിലെ 06.30 ന് കാഞ്ഞിരപ്പളളി കുരിശുങ്കൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പഞ്ചാരവണ്ടിയുടെ യാത്ര കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി ഫ്ളാഗ് ഓഫ് ചെയ്യും.
കാഞ്ഞിരപ്പളളി, മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ, വണ്ടിപ്പെരിയാർ, ചിറക്കടവ്, പൊൻകുന്നം, മണിമല, മുക്കൂട്ടുതറ, എരുമേലി, ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിലെ വിവിധ ഗ്രാമങ്ങളിൽ എത്തുന്ന വാഹനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് സൗജന്യമായി പരിശോധയ്ക്ക് വിധേയമാകാവുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പരിശോധയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സന്നദ്ധ സംഘടനകൾക്കും റസിഡന്റ് അസ്സോസിയേഷനുകൾക്കും +91 94008 65181 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.





