pala

ഏറ്റുമാനൂരിൽ വീണ്ടും കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് നേതാക്കളും പ്രവർത്തകരും ചേക്കേറുന്നു

പാലാ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് കുത്തൊഴുക്ക്. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി സിബി തടത്തിലും സഹപ്രവർത്തകരും മറ്റു പാർട്ടി ഭാരവാഹികളുംകേരള കോൺഗ്രസ് (എം) – ൽ ചേർന്നു.

കോൺഗ്രസ്സ് വാർഡ് സെക്രട്ടറി സണ്ണി നായത്തു പറമ്പിൽ, കോൺഗ്രസ് അംഗങ്ങളായ തങ്കച്ചൻ കാക്കനാട്ടുകാലായിൽ, ബിജു കാക്കനാട്ടുകാലായിൽ, ടോമി ഇടയാടി പുത്തൻപുര എന്നിവരാണ്കേരള കോൺ (എം)ൽ അംഗത്വമെടുത്തത്.

ജോസ്.കെ.മാണി എം.പി.പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് അംഗത്വം നൽകി.
മഹിളാ കോൺഗ്രസ് ഭാരവാഹിയും ഏറ്റുമാനൂർ നഗരസഭാ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്ന സൂസ്സൻ തോമസും പാർട്ടിയിൽ ചേർന്നു. സൂസ്സനെ ഏറ്റുമാനൂർ നഗരസഭാ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു.

ജോസഫ് ഗ്രൂപ്പിൽ നിന്നും ജോസ് കണിയാമാട്ടേൽ, മുൻ അതിരംപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലീസ് കണ്ടിയാ മാട്ടേൽ എന്നിവരും പാർട്ടിയിൽ ചേർന്നിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും കേരള കോൺ (എം)ൽ ചേരുമെന്ന് പാർട്ടി ജില്ലാ നേതൃത്വം അറിയിച്ചു.

എൽ.ഡി.എഫിൻ്റെയും പാർട്ടിയുടേയും വോട്ട് ഷെയർ കൂടുതൽ ഉയരുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. ജനപക്ഷ ഇടപെടലുകളാണ് എൽ.ഡി.എഫിൻ്റെ സ്വീകാര്യത വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *