സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ,, ഇരുനൂറ് മീറ്റർ റിലേയിലും വെള്ളി മെഡൽ നേടി കേരള ഒളിമ്പിക്സിൽ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ ജുവൽ തോമസിനെയും ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീഹരി സി ബിനുവിനെയും, കോട്ടയം റവന്യൂ ജില്ലാ കായിക മേള വിജയികളെയും ഹൈറേഞ്ച് സ്പോർട്സ് അക്കാദമി കോച്ച് സന്തോഷ് ജോർജിനെയും, സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പി ടി എയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
പിടിഎ പ്രസിഡണ്ട് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു..ഹൈറേഞ്ച് സ്പോർട്സ് അക്കാദമി കോച്ച് സന്തോഷ് ജോർജ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ രാധാകൃഷ്ണൻ എം പി ടി എ പ്രസിഡണ്ട് മാനസി അനീഷ്, സ്കൂൾ എച്ച് എംഡോക്ടർ ആശാദേവ് എം വി , വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്, ഹയർസെക്കൻഡറി പ്രിൻസിപ്പിൾ ഇൻ ചാർജ്ആൻറണി ജോസഫ്, പിടിഎ വൈസ് പ്രസിഡണ്ട് സനിൽ കെ റ്റി ഹയർ സെക്കൻഡറി അധ്യാപകനായ രാജേഷ് എംപി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി സുനിൽകുമാർ, റഫിക് പി എ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.





