pala

മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വിഭാ​ഗം മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാ​ഗം അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു.

കേന്ദ്രീകൃത എയർകണ്ടീഷൻ സൗകര്യമുള്ള രണ്ട് നിലകളിലായാണ് പുതിയ സെന്ററിൽ ഓങ്കോളജി വിഭാ​ഗത്തിന്റെ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 35 ബെഡ് കീമോതെറാപ്പി കെയർ യൂണിറ്റ്, 3 വി.ഐ.പി സ്യൂട്ട് തെറാപ്പി ബെഡ്, 2 പീഡിയാട്രിക് ബെഡ് സൗകര്യങ്ങൾ ഓങ്കോളജി ഡേ കെയറിലുണ്ട്.

കീമോതെറാപ്പി ആവശ്യത്തിനായി എത്തുന്നവർക്ക് ഏറെ സു​ഗമമായി ചികിത്സയ്ക്ക് സൗകര്യങ്ങൾ ഒരുക്കുന്ന സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കലിന്റെ കാർമികത്വത്തിൽ പ്രാർഥനയെ തുടർ‌ന്നാണ് പുതിയ സെന്ററിലേക്ക് ഓങ്കോളജി വിഭാ​ഗം പ്രവർത്തനം മാറി തുടങ്ങിയത്.

അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.റ്റിയും സെന്ററിൽ പ്രവർത്തനം തുടങ്ങിയിരുന്നു. 7 മിനിറ്റിനുള്ളിൽ രോ​ഗനിർണയം നടത്താൻ സാധിക്കുന്ന ഏറ്റവും നൂതന സാങ്കേതിക വിദ്യയോടെയുള്ള യന്ത്രമാണ് ന്യൂക്ലിയർ മെഡിസിൻ വിഭാ​ഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നത്.

80 സ്ലൈസ് ഉള്ള പെറ്റ് സി.ടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ​ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നതും പ്രത്യേകതയാണ്. സ്പെക്ടും ഉടൻ പ്രവർത്തനം തുടങ്ങും. മുതിർന്നവരുടെയും കുട്ടികളുടെയും കാൻസർ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ തുടങ്ങിയ വിവിധ ചികിത്സാ വിഭാ​ഗങ്ങളാണ് നിലവിൽ സെന്ററിലുള്ളത്.

സ്റ്റെം സെൽ ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാന്റ്, കാർ – ടി സെൽ തെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് ഓങ്കോളജി, ഓങ്കോ ന്യൂട്രീഷൻ, സൈക്കോ ഓങ്കോളജി, എന്നിവയ്ക്കു പുറമെ കാൻസർരോ​ഗ ​ഗവേഷണ പരിപാടികൾ, 14 മൾട്ടിഡിസിപ്ലിനറി കാൻസർ ക്ലിനിക്കുകളും ഉടൻ പ്രവർത്തനം തുടങ്ങും. റേഡിയേഷൻ ചികിത്സയ്ക്കുള്ള വിദേശനിർമിത ലിനാക്, മ‍‍‍ജ്ജമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള അഫറേസിസി മെഷീൻ ആൻഡ് ക്രയോ പ്രിസർവേഷൻ യൂണിറ്റ്ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റും ഉടൻ പ്രവർത്തനം തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *