pala

സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: തെരുവുനായ ശല്യം പരിഹരിക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നും
തെരുവ് നായ്ക്കളെ വന്ധ്യങ്കരിച്ച് അടിയന്തരമായി ഷെൽറ്ററുകളിലേയ്ക്ക് മാറ്റണം എന്നുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഉടൻ നടപ്പിലാക്കുവാൻ സംസ്ഥാന ഗവൺമെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

വന്ധ്യങ്കരണത്തിന്റെയും, ഷെൽറ്റർ സ്ഥാപിക്കലിന്റെയും പേരിൽ കോടികളുടെ അഴിമതി മാത്രമാണ് നാളിതുവരെ നടന്നിരിക്കുന്നുതെന്നും സജി കുറ്റപ്പെടുത്തി. തെരുവു നായ്ക്കളെ റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുവാൻ അനുവദിക്കണമെന്ന് ഇന്ത്യയിലെ മരുന്ന് കമ്പനികളുടെ മാത്രം ആവശ്യമാണെന്നും മരുന്ന് കമ്പനികൾക്ക് വേണ്ടിയുള്ള കള്ളക്കളി കോടതിക്ക് ബോധ്യമായതിൽ സന്തോഷം ഉണ്ടെന്നും സജി പറഞ്ഞു .

തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു .

നോബി ജോസ്, ഷമീർ മുതിരപറമ്പിൽ, ബിജു തെക്കേടം, സി ജി ബാബു, നിയാസ് കെ പി,വൈശാഖ് സുരേന്ദ്രൻ, നൗഷാദ് കെ കെ, നിസാർ കെ പി, ഹാഷിം മേത്തർ, സന്തോഷ് മൂക്കിലി ക്കാട്ട്,ടാേമി താണോ ലിൽ, റഷീദ് കെ എം , കെ എം കുര്യൻ, തോമസ് പി ജെ, ഇ എസ് നാസർ, സക്കീർ ഈരാറ്റുപേട്ട, വി.കെ.സന്തോഷ് വള്ളാം കുഴിയിൽ , സിമി സുനിൽ, മാത്യു ജോസഫ് വാകത്താനം , സുനിച്ചൻ പുതുപ്പള്ളി,ബാബു ചേന്നപ്പാറ, ഷാജി കരിമരുത്കുന്നേൽ , ശ്രീലക്ഷ്മി,തുടങ്ങിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *