പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ചേനപ്പാടി സ്വദേശി ഗോപി കൃഷ്ണയെ (26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രണ്ട് മണിയോടെ കഞ്ഞിക്കുഴി ഭാഗത്ത് വച്ചായിരുന്നു അപകടം.
മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ അജിത്ത് (23) ആണ് മരിച്ചത്. പാലൂർക്കാവ് നെല്ലിയാനിയിൽ ഷൈനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം ടൗണിൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് ഒമ്പതോടുകൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനം – വല്യച്ചൻ മല റൂട്ടിൽ ബെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്പാറനിരപ്പേൽ സ്വദേശി ടിബിന്‍ (24 ) പരുക്കേറ്റു. സംക്രാന്തിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് വിളക്കുമാടം സ്വദേശി അർജുൻ സി മോഹന്‍ ( 34 ) പരുക്കേറ്റു.