പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി പ്രവർത്തനം ആരംഭിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സ്വിച്ച് ഓൺകർമ്മം നിർവ്വഹിച്ചു.
7 മിനിറ്റിനുള്ളിൽ രോഗനിർണയം നടത്താൻ സാധിക്കുന്ന ഏറ്റവും നൂതന സാങ്കേതിക വിദ്യയോടെയുള്ള യന്ത്രമാണ് ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തനം തുടങ്ങിയത്. 80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നത് പത്യേതകതയാണ്.
സി.ഇ.ഒ റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രൊജക്ടസ്, ഐ.ടി, ലീഗൽ ആൻഡ് ലെയ്സൺ ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, എച്ച്.ആർ ആൻഡ് നഴ്സിംഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ഫിനാൻസ് ഡയറക്ടർ റവ.ഡോ.എമ്മാനുവൽ പാറേക്കാട്ട്, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ.നിതീഷ് പി.എൻ, മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ, ന്യൂക്ലിയർ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ബ്രിഗേഡിയർ ഡോ.എം.ജെ.ജേക്കബ്, സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ജോഫിൻ കെ.ജോണി, ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ.സോൺസ് പോൾ, അസോ.കൺസൾട്ടന്റുമാരായ ഡോ.വിഷ്ണു രഘു, ഡോ.ആൻസി മാത്യു തുടങ്ങിയവർ പങ്കെടുത്തു.





