ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര മേളയിൽ എൽ.പി.വിഭാഗത്തിൽ അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ സെക്കന്റും, ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ഫസ്റ്റും, സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കന്റും നേടി മികച്ച വിജയം കരസ്ഥമാക്കി.
അരുവിത്തുറ : ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി നവീകരിച്ച ബിരുദ കോഴ്സ്സുകളിൽ നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതിയായ എം ജി യു-യു ജി പി ഹോണേഴ്സ് സംബദ്ധിച്ച് ബിരുദ പഠനം അഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ് എംജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മുഖാമുഖം സംഘടിപ്പിച്ചു. മുഖാമുഖ പരിപാടിക്ക് എഫ് വൈ യു ജി പി റൂൾസ് ആൻ്റ് റെഗുലേഷൻ സബ്കമ്മറ്റി കൺവീനർ ഡോ സുമേഷ് ഏ എസ്സ് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ അഭിരുചികൾക്കനുസരിച്ച് ബിരുദ Read More…
അരുവിത്തുറ : മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി ഈ മാസം 13ന് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കും.വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ കോളേജിലെ പിജി റിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലാണ് തുഷാർ ഗാന്ധി അതിഥിയായി എത്തുന്നത്. ക്യാമ്പസിൽ തയ്യാറാക്കിയിരിക്കുന്ന ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും. 10.30 തിന് നടക്കുന്ന സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേലും മഹാത്മാഗാന്ധിയും ഗാന്ധിയൻ Read More…
അരുവിത്തുറ: വല്ല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ (2025 ഏപ്രിൽ 27) ആഘോഷിക്കും. വൈകുന്നേരം 04.45 ന് തിരുനാൾ കൊടിയേറ്റ്, 05.00 ന് ആഘോഷമായ വി. കുർബാന, തിരുനാൾ സന്ദേശം റവ. ഫാ. ദേവസ്വാച്ചൻ വട്ടപ്പലം (വികാരി, സെന്റ് സേവ്യേഴ്സ് പള്ളി അടുക്കം) തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും